“ഇംഗ്ലണ്ടിനു വേണ്ടി യൂറോ 2024 വിജയിക്കുക ഇനിയുള്ള ലക്ഷ്യം ” – ഗ്രീലിഷ്
ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ ട്രെബിൾ വിജയം നേടിയത്തില്‍ താന്‍ ഏറെ സനോതോഷവാന്‍ ആണ് ,എന്നാല്‍ ഇംഗ്ലണ്ടിനൊപ്പം 2024 യൂറോ നേടുകയാണ് എങ്കില്‍ താന്‍ കരിയറിലെ ഏറ്റവും വലിയ ഉയരങ്ങളില്‍ എത്തിയതായി വിശ്വസിക്കും എന്നു ജാക്ക് ഗ്രീലിഷ് വെളിപ്പെടുത്തി.കഴിഞ്ഞ സീസണില്‍ ട്രെബിള്‍ നേടിയ സിറ്റിയുടെ പ്രധാന താരം ആയിരുന്നു ഗ്രീലിഷ്.
മികച്ച ഫോമില്‍ ഉള്ള ഫോഡനെ മറികടന്നാണ് ഗ്രീലിഷ് പെപ്പിന്റെ ആദ്യ ടീമില്‍ ഇടം നേടിയത്.”കരിയര്‍ തുടങ്ങി അല്പ വര്‍ഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ ട്രെബിള്‍ നേടാന്‍ കഴിഞ്ഞു എന്നതിന്‍റെ ത്രിലില്‍ ആണ് ഞാന്‍.ഇത്തവണ സിറ്റി നാല് കിരീടങ്ങള്‍ നേടിയാലും കഴിഞ്ഞ സീസണില്‍ ഞങ്ങള്‍ നേടിയത്തിന്‍റെ പകുതി പോലും ആവില്ല.എന്നാല്‍ എല്ലാ അനിശ്ചിതത്വങ്ങളും മറികടന്ന് കാലങ്ങള്‍ ഏറെ ഇംഗ്ലണ്ട് ടീം കാത്തിരിക്കുന്ന യൂറോ നേടാന്‍ കഴിയുക എന്നതാണു ഇപ്പോഴത്തെ എന്‍റെ ലക്ഷ്യം.ഇംഗ്ലണ്ട് ടീമിന് വേണ്ടി പ്രകടനം മെച്ചപ്പെടുത്താന്‍ ഫിറ്റ്നസ് വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ ആണ് ഞാന്‍.” ഗ്രീലിഷ് മാധ്യമങ്ങളോട് പറഞ്ഞു