കൊളംബിയ – ഉറുഗ്വെ പോരാട്ടം സമനിലയില്‍; പെറുവിനെ തോല്‍പ്പിച്ച് ചിലി
ശക്തിയില്‍ തുല്യര്‍ ആയ കൊളംബിയ – ഉറുഗ്വെ പോരാട്ടം സമനിലയില്‍.നിശ്ചിത സമയത്ത് ഇരു കൂട്ടരും ഈരണ്ട് ഗോളുകള്‍ വീതം നേടി.രണ്ടു തവണ പിന്നില്‍ നിന്ന ശേഷം സമനില നേടാന്‍ പൊരുതിയ ഉറുഗ്വേ ഇഞ്ചുറി ടൈമില്‍ ആണ് സമനില ഗോള്‍ നേടിയത്.ലിവര്‍പൂള്‍ താരമായ നൂനസ് നേടിയ പെനാല്‍റ്റിയിലൂടെ ആണ് അവര്‍ കൊളംബിയയെ മെരുക്കിയത്.
കൊളംബിയ ടീമിന് വേണ്ടി ജെയിംസ് റോഡ്രിഗസ്,മതുവേസ് ഉരിബെ എന്നിവര്‍ ഗോള്‍ കണ്ടെതിയപ്പോള്‍ ഒലിവര, നൂനസ് എന്നിവര്‍ ഉറുഗ്വെ ടീമിന്‍റെ രക്ഷകന്‍ ആയി.മറ്റൊരു ലാറ്റിന്‍ യോഗ്യത മത്സരത്തില്‍ ചിലി പെറുവിനെ രണ്ടു ഗോളിന് കീഴ്പ്പെടുത്തി.ആദ്യ പകുതിയില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ ഒന്നും നേടാന്‍ കഴിഞ്ഞില്ല.മത്സരത്തിന്‍റെ അവസാന പതിനഞ്ച് മിനുട്ടില്‍ ആണ് ചിലി രണ്ടു ഗോളുകള്‍ നേടിയത്.ഡീഗോ വാൽഡെസ് കോണ്ട്രേസ്,മാര്‍ക്കസ് ലോപ്പസ് (ഓണ്‍ ഗോള്‍ ) എന്നിവരിലൂടെ ആണ് ചിലി വിലപ്പെട്ട മൂന്നു പോയിന്റ് നേടി എടുത്തത്.