ലോകകപ്പ് യോഗ്യതാ റൗണ്ടിൽ പരഗ്വായെ കീഴ്പ്പെടുത്തി അര്‍ജന്‍റ്റീന
വ്യാഴാഴ്ച ബ്യൂണസ് അയേഴ്സിൽ നടന്ന മത്സരത്തിൽ അർജന്റീന 1-0ന് പരാഗ്വേയെ തോൽപ്പിച്ച് ലോകകപ്പ് യോഗ്യതാ കാംപെയിനില്‍ മൂന്നാം ജയം രേഖപ്പെടുത്തി.വിജയത്തോടെ ബ്രസീലിനെ മറികടന്ന് ലാറ്റിന്‍ അമേരിക്കന്‍ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത് എത്താന്‍ അര്‍ജന്ട്ടീന ടീമിന് കഴിഞ്ഞു.നേരിയ പരിക്ക് ഉള്ളതിനാല്‍ ലയണല്‍ മെസ്സി രണ്ടാം പകുതിയിലെ കളിക്കാന്‍ ഇറങ്ങിയിരുന്നുള്ളൂ.
മൂന്നാം മിനുട്ടില്‍ തന്നെ ഡി പോള്‍ നല്‍കിയ അവസരം മുതല്‍ എടുത്ത് ഗോള്‍ കണ്ടെത്താന്‍ ഒറ്റമെന്റിക്ക് സാധിച്ചു.ഈ ഒറ്റ ഗോള്‍ ലീഡില്‍ മെസ്സിപട മത്സരത്തില്‍ ഉടനീളം നിലനിര്‍ത്തി.53 ആം മിനുട്ടില്‍ ജൂലിയന്‍ അല്‍വാറസിന് പകരം പിച്ചിലേക്ക് എത്തിയപ്പോള്‍ ഒട്ടമെന്റി ക്യാപ്റ്റന്റെ ആം ബാന്‍ഡ് മെസ്സിക്ക് ഊരി നല്‍കി.ക്ലീന്‍ ചീട്ട് നേടിയ എമി മാര്‍ട്ടിനസ് ഒരു ഗോൾ വഴങ്ങാതെ തുടർച്ചയായി ഏറ്റവും കൂടുതൽ മിനിറ്റ് പിടിച്ചു നിന്ന ഗോള്‍ കീപ്പര്‍ എന്ന റെക്കോര്‍ഡും നേടി.