സ്പാനിഷ് താരത്തിന് വേണ്ടി ശ്രമം നടത്താന്‍ ബാഴ്സലോണയും റയല്‍ മാഡ്രിഡും
റയൽ മാഡ്രിഡും ബാഴ്‌സലോണയും അടുത്ത സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ആര്‍ബി ലെപ്സിഗ് ഫോര്‍വേഡ് ഡാനി ഓൾമോയെ സൈൻ ചെയ്യാൻ താൽപ്പര്യപ്പെടുന്നുവെന്ന് റിപ്പോർട്ട്.സമീപകാല വിപണിയിൽ 25-കാരന്റെ ഭാവിയെക്കുറിച്ച് നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ജൂൺ തുടക്കത്തിൽ അദ്ദേഹം തന്റെ ജർമ്മൻ ക്ലബ്ബുമായി ഒരു പുതിയ കരാർ ഒപ്പിട്ടു.
എന്നാല്‍ ഇന്നലെ വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിന്‍റെ കരാറില്‍ ഒരു റിലീസ് ക്ലോസ് നിലനില്‍ക്കുന്നുണ്ട്.60 മില്യൺ യൂറോക്ക് താരത്തിന് ബാഴ്സയിലേക്ക് തിരിച്ചു പോവാന്‍ ആയേക്കും.ലാമാസിയന്‍ താരം ആയ ഓല്‍മോക്ക് ബാഴ്സലോണയില്‍ കളിക്കണം എന്നത് ജീവിതാഭിലാഷം ആണ്.അദ്ദേഹത്തിന് സൈന്‍ ചെയ്യാന്‍ ബാഴ്സലോണക്കും താല്‍പര്യം ഉണ്ട്.എന്നാല്‍ ഇപ്പോള്‍ സാഹചര്യം കൂടുതല്‍ ദുര്‍ഘടം ആക്കി കൊണ്ട് ട്രാന്‍സ്ഫര്‍ സാധ്യത ലിസ്റ്റില്‍ റയല്‍ മാഡ്രിഡും വന്നിരിക്കുന്നു.ഇദ്ദേഹത്തെ പോലൊരു ഇന്‍വാര്‍ഡ് വിങ്ങര്‍ / അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ താരത്തിന്‍റെ സേവനം ഇപ്പോള്‍ റയലിന് ആവശ്യം ഇല്ല.എന്നിരുന്നാലും സ്പാനിഷ് താരത്തിനു മാഡ്രിഡില്‍ തിളങ്ങാന്‍ ഒരവസരം നല്‍കിയേക്കാം എന്ന തീരുമാനത്തില്‍ ആണത്രെ പ്രസിഡന്‍റ് പേരെസ്.






































