വിജയവഴിയിലേക്ക് മടങ്ങാന്‍ പോളണ്ട്
യുവേഫ യൂറോ യോഗ്യത മല്‍സരത്തില്‍ ഇന്ന് ഫറോ ഐലണ്ടിനെ പോളണ്ട് നേരിടും.ഗ്രൂപ്പ് ഈ യില്‍ ഇരു കൂട്ടരും അവസാന സ്ഥാനത്ത് ആണ്.മൂന്നു മല്‍സരങ്ങളില്‍ പരാജയപ്പെട്ടു എങ്കിലും രണ്ടു വിജയം നേടാന്‍ പോളിഷ് ടീമിന് കഴിഞ്ഞിട്ടുണ്ട്.എന്നാല്‍ അഞ്ചു മല്‍സരങ്ങളില്‍ നിന്നു ഒരു സമനിലയും നാല് തോല്‍വിയും നേരിട്ട ഐലന്‍ഡിന് യൂറോ പ്രതീക്ഷ കൈമോശം സംഭവിച്ചിരിക്കുന്നു.
ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ഫറോ ഐലണ്ട് തലസ്ഥാന നഗരിയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.പോളണ്ടിന് ഇനിയും പ്രതീക്ഷയുണ്ട്.ശേഷിക്കുന്ന മല്‍സരങ്ങളില്‍ ജയം നേടാന്‍ ആയാല്‍ ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനം നേടാന്‍ അവര്‍ക്ക് കഴിയും.കൂടാതെ ഫോമില്‍ ഉള്ള റോബര്‍ട്ട് ലെവണ്ഡോസ്ക്കി,പിയോറ്റർ സീലിൻസ്കി എന്നിവരുടെ സാന്നിധ്യം സ്ലാവിക്ക് ടീമിന് കൂടുതല്‍ ഉത്തേജനം നല്കുന്നു.എന്നാല്‍ പോളീഷ് ടീം എത്രയും പെട്ടെന്നു തങ്ങളുടെ നഷ്ട്ടപ്പെട്ട സ്ഥിരത വീണ്ടെടുത്തില്ല എങ്കില്‍ കാര്യങ്ങള്‍ കുഴപ്പത്തില്‍ ആകും.