EPL 2022 European Football Foot Ball International Football Top News transfer news

യുവന്റസിന്റെ നിക്കോളോ ഫാഗിയോലി അനധികൃത വാതുവെപ്പ് അന്വേഷണം നേരിടുന്നു

October 11, 2023

യുവന്റസിന്റെ നിക്കോളോ ഫാഗിയോലി അനധികൃത വാതുവെപ്പ് അന്വേഷണം നേരിടുന്നു

നിയമവിരുദ്ധമായ വാതുവെപ്പ് പ്രവർത്തനങ്ങളുടെ പേരിൽ യുവന്റസ് മിഡ്ഫീൽഡർ നിക്കോളോ ഫാഗിയോലി അന്വേഷണം നേരിടുകയാണെന്ന് മാധ്യമങ്ങള്‍.അനധികൃത ഓൺലൈൻ വാതുവെപ്പ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോക്താക്കളെയും പേര് വെളിപ്പെടുത്താത്ത മറ്റ് പ്രതികളെയും ലക്ഷ്യമിട്ടുള്ള ക്രിമിനൽ അന്വേഷണത്തിൽ ആണ് യുവ മിഡ്ഫീല്‍ഡര്‍ കുടുങ്ങിയത്.ഏത് തരത്തിലുള്ള വാതുവെപ്പിലാണ് ഫാഗിയോലി ഉൾപ്പെട്ടിരിക്കുന്നതെന്ന് ഇപ്പൊഴും വ്യക്തം അല്ല.

Juventus' Nicolo Fagioli faces illegal betting investigation - ESPN

മറ്റ് തരത്തിലുള്ള ചൂതാട്ടത്തിന് വിലക്കില്ല എങ്കിലും ഇറ്റാലിയൻ ഫുട്ബോൾ അധികൃതർ മത്സരങ്ങളിൽ വാതുവെപ്പിൽ നിന്ന് കളിക്കാരെ മാറ്റി നിര്‍ത്തുന്നുണ്ട്. ഇറ്റാലിയൻ ഫുട്ബോൾ പെരുമാറ്റച്ചട്ടം അനുസരിച്ച് ഫുട്ബോൾ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയതായി കണ്ടെത്തിയ ഒരു കളിക്കാരന് കുറഞ്ഞത് മൂന്ന് വർഷത്തേക്ക് വിലക്കും 25,000 യൂറോ പിഴയും ലഭിക്കും. സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ യുവന്റസ് വിസമ്മതിച്ചു. സോഷ്യൽ മീഡിയ വഴി താരത്തിനെ കോണ്‍ടാക്റ്റ് ചെയ്യാന്‍ ശ്രമിച്ചു എങ്കിലും ഒന്നും ഫല കണ്ടില്ല എന്ന് മാധ്യമങ്ങള്‍ അറിയിച്ചു.ഈ സീസണിൽ യുവന്‍റ്റസിന് വേണ്ടി   എട്ട് സീരി എ മത്സരങ്ങളിൽ ആറിലും ഫാഗിയോലി കളിച്ചിട്ടുണ്ട്. കഴിഞ്ഞ നവംബറില്‍ താരം ഇറ്റലിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

 

 

 

Leave a comment