2030 ലോകകപ്പ് ഫിഫക്ക് തെറ്റ് പറ്റിയെന്ന് സെപ്പ് ബ്ലാറ്റര്‍
മൂന്ന് ഭൂഖണ്ഡങ്ങളിലായി ആറ് രാജ്യങ്ങളിലായി ലോകകപ്പ് നടത്താനുള്ള ലോക ഫുട്ബോൾ ഗവേണിംഗ് ബോഡിയുടെ തീരുമാനത്തെ വിമർശിച്ച് മുൻ ഫിഫ പ്രസിഡന്റ് സെപ് ബ്ലാറ്റർ.മൊറോക്കോ, സ്പെയിൻ, പോർച്ചുഗൽ എന്നിവ 2030 ടൂർണമെന്റിന്റെ ആതിഥേയരായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ, ടൂർണമെന്റിന്റെ ശതാബ്ദി ആഘോഷിക്കുന്നതിനായി ഉറുഗ്വേ, അർജന്റീന, പരാഗ്വേ എന്നിവയും ഉദ്ഘാടന മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുമെന്ന് ഫിഫ ബുധനാഴ്ച അപ്രതീക്ഷിത പ്രഖ്യാപനത്തിൽ അറിയിച്ചു.
1998 മുതൽ 2015 വരെ ഫിഫ പ്രസിഡന്റായിരുന്ന സെപ് ബ്ലാറ്റർ, അഴിമതി അന്വേഷണത്തിന് ശേഷം നിർബന്ധിതനായി പദവിയില്‍ നിന്നും രാജിവെച്ചിരുന്നു.“ഈ രീതിയിൽ ടൂർണമെന്റിനെ കീറിമുറിക്കുന്നത് അസംബന്ധമാണ്.ലോകകപ്പ് ഫൈനൽ ഒരു കോംപാക്റ്റ് ഇവന്റായിരിക്കണം.ഏത് രാജ്യം അത് നടത്തുന്നുവോ അവരുടെ തനതായ പാരമ്പര്യവും സംസ്കാരം കാണാന്‍ ആണ് കാണികള്‍ വരുന്നത്.അല്ലാതെ മൂന്നോ നാലോ രാജ്യത്തെ ലോകക്കപ്പ് പ്രതിനിധീകരിക്കുന്നു എന്നത് മഠയത്തരം ആണ്. ” ബ്ലാറ്റർ സ്വിസ് പത്രമായ സോൺടാഗ്സ് ബ്ലിക്കിനോട് പറഞ്ഞു.