ബാഴ്സയെ സമനിലയില്‍ തളച്ച് ഗ്രനാഡ
ഞായറാഴ്ച നടന്ന മത്സരത്തിൽ ബാഴ്‌സലോണയെ സമനിലയില്‍ തളച്ച് ഗ്രാനഡ.16 വയസും 87 ദിവസവും പ്രായമുള്ള ലാമിൻ യമാൽ ലാലിഗയുടെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്‌കോററായി മാറി എന്നതും ഇന്നലത്തെ മല്‍സരത്തിനുള്ള പ്രത്യേകത ആയിരുന്നു. സമനിലയോടെ ഒന്നാം സ്ഥാനത്തുള്ള റയലുമായി ഇപ്പോള്‍ ബാഴ്സയുടെ പോയിന്‍റ് വിത്യാസം മൂന്നായി ഉയര്‍ന്നു.
ബാഴ്സക്ക് വേണ്ടി ആദ്യ പകുതിയുടെ അവസാന മിനുട്ടില്‍ യമാലും പിന്നീട് 85 ആം മിനുട്ടില്‍ സെര്‍ജി റോബര്‍ട്ടോയുമാണ് ഗോളുകള്‍ നേടിയത്.മുപ്പതു മിനുട്ടിനുള്ളില്‍ തന്നെ ഇരട്ട ഗോള്‍ നേടി കൊണ്ട് ഗ്രനാഡ ബാഴ്സയെ സമ്മര്‍ദത്തില്‍ ആഴ്ത്തി.ബ്രയാൻ സരഗോസയാണ് എതിരാളികള്‍ക്ക് വേണ്ടി ബാഴ്സയുടെ ഗോള്‍ മുഖത്തേക്ക് നിറയൊഴിച്ചത്.ഇതിന് മറുപടിക്ക് എന്നോണം നന്നായി പൊരുതി എങ്കിലും ഗ്രനാഡ കോമ്പാക്ട് ഡിഫന്‍സ് ബാഴ്സ മുന്നേറ്റ നിരയെ നന്നായി പ്രതിരോധിച്ചിട്ടു.