EPL 2022 European Football Foot Ball International Football Top News transfer news

എട്ട് വര്‍ഷത്തിന് ശേഷം സിറ്റിയെ ആദ്യമായി തോല്‍പ്പിച്ച് ആഴ്സണല്‍

October 9, 2023

എട്ട് വര്‍ഷത്തിന് ശേഷം സിറ്റിയെ ആദ്യമായി തോല്‍പ്പിച്ച് ആഴ്സണല്‍

പകരക്കാരനായ ഗബ്രിയേൽ മാർട്ടിനെല്ലി അവസാന നിമിഷം കണ്ടെത്തിയ ഗോളില്‍ സിറ്റിയെ തോല്‍പ്പിച്ച് ആഴ്സണല്‍.ഇതോടെ നോർത്ത് ലണ്ടൻ എതിരാളികളായ ടോട്ടൻഹാം ഹോട്‌സ്‌പറിനൊപ്പം പോയിന്റ് നിലയിൽ ഒപ്പം എത്തി എങ്കിലും രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ ഗണേര്‍സ്.2015 മുതൽ ലീഗിൽ സിറ്റിയെ തോൽപ്പിക്കാതെയാണ് ആഴ്സണൽ മത്സരത്തിനിറങ്ങിയത്.

Arsenal player ratings vs Man City as Gabriel Martinelli scores and William  Saliba shows quality - football.london

ആദ്യ പകുതി മുതല്‍ മികച്ച പല അവസരങ്ങളും സിറ്റി സൃഷ്ട്ടിച്ചു എങ്കിലും അതൊന്നും മുതല്‍ എടുക്കാന്‍ നോര്‍വീജിയന്‍ സ്ട്രൈക്കര്‍ ഹാലണ്ടിന് കഴിഞ്ഞില്ല.അദ്ദേഹത്തെ നിശബ്ദന്‍ ആക്കിയത് ആണ് ആഴ്സണലിന്റെ വിജയം ഉറപ്പിച്ചത്.രണ്ടാം പകുതിയില്‍ ആഴ്സണല്‍ പതിയെ ഉണര്‍ന്ന് കളിച്ച് തുടങ്ങി എങ്കിലും സിറ്റി ഗോള്‍ മുഖം ഭീതിയില്‍ ആഴ്ത്താന്‍ അവരെ കൊണ്ട് കഴിഞ്ഞില്ല.മല്‍സരം തീരാന്‍ നാല് മിനുറ്റ് മാത്രം ശേഷിക്കേ മാർട്ടിനെല്ലിയുടെ ഷോട്ട് സിറ്റി ഡിഫൻഡർ നഥാൻ എകെയുടെ ദേഹത്ത് തട്ടി തെറിച്ച് കീപ്പർ എഡേഴ്‌സണെ മറികടന്ന് വലയിലേക്ക് എത്തി.അതോടെ സമനില പ്രതീക്ഷിച്ചിരുന്ന എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ ആരാധകര്‍ ആനന്ദ നൃത്തം ആടി.

Leave a comment