ഐസിസി ലോകകപ്പ്: ഓസ്‌ട്രേലിയയെ മറികടക്കാൻ ഇന്ത്യയെ സഹായിച്ച് കോഹ്‌ലിയും രാഹുലും
വിരാട് കോഹ്‌ലിയും കെ എൽ രാഹുലും ചേർന്ന് ഞായറാഴ്ച നടന്ന ഐസിസി ലോകകപ്പിന്റെ ഇന്ത്യയുടെ ഉദ്ഘാടന മത്സരത്തിൽ ഓസ്‌ട്രേലിയയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി. . മെൻ ഇൻ ബ്ലൂ 2/3 എന്ന നിലയിലേക്ക് കൂപ്പുകുത്തിയതിന് ശേഷം ഇരുവരും നാലാം വിക്കറ്റിൽ 165 റൺസ് കൂട്ടിച്ചേർത്തു. കോഹ്‌ലി 86 റൺസെടുത്തപ്പോൾ രാഹുൽ 97 റൺസുമായി പുറത്താകാതെ നിന്നു
മിച്ചൽ സ്റ്റാർക്ക് ഇഷാൻ കിഷനെ പുറത്താക്കി, ക്യാപ്റ്റൻ രോഹിത് ശർമ്മ, ശ്രേയസ് അയ്യർ എന്നിവർ ജോഷ് ഹേസിൽവുഡിന്റെ പന്തിൽ ഡക്കിന് വീണു, രണ്ടാം ഓവറിൽ ഇന്ത്യ 2/3 എന്ന നിലയിലായി. പിന്നീടാണ് രാഹുലും കോഹിലിയും ചേർന്ന് ടീമിനെ വിജയത്തിലേക്ക് നയിച്ചത്. ജയിക്കാൻ 33 റൺസ് മാത്രം ബാക്കി നിൽക്കെയാണ് കോഹിലി പുറത്തായത്. പിന്നീട് ഹർദിക് പാണ്ഡ്യാക്കൊപ്പം ചേർന്ന് രാഹുൽ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ച്. ഇന്ത്യ 41.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് നേടി.
ഓസ്‌ട്രേലിയയെ 49.3 ഓവറിൽ 199 റൺസിന് പുറത്താക്കാൻ സ്‌പിന്നർമാരുടെ സഹായത്താൽ ഇന്ത്യക്ക് കഴിഞ്ഞു.വരണ്ടതും മന്ദഗതിയിലുള്ളതുമായ ഒരു പിച്ചിൽ ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 27 ഓവറിൽ 110-2 എന്ന നിലയിലായിരുന്നു. പിന്നീട് സ്പിന്നര്മാർ കാര്യങ്ങൾ ഏറ്റെടുത്തു . ജഡേജ ആണ് ഓസ്‌ട്രേലിയക്ക് നാശം വിതെച്ചത്. അദ്ദേഹം മൂന്ന് വിക്കറ്റ് നേടി. കുൽദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ പ്രാദേശിക താരം രവിചന്ദ്രൻ അശ്വിൻഒരു വിക്കറ്റ് നേടി. ഓസ്‌ട്രേലിയക്ക് വേണ്ടി സ്റ്റീവൻ സ്മിത്ത് 46, ഡേവിഡ് വാർണർ 41 എന്നിവർ മാത്രമാണ് മികച്ച പ്രകടനം നടത്തിയത്