ബാഴ്‌സലോണയിലേക്ക് മെസ്സി മടങ്ങി വരാന്‍ സാധ്യത ഉണ്ടെന്ന് സ്പാനിഷ് മാധ്യമങ്ങള്‍
ഇന്റർ മിയാമി ഈസ്റ്റേൺ കോൺഫറൻസ് പ്ലേഓഫിൽ എത്തിയില്ലെങ്കിൽ ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ ലയണൽ മെസ്സി ബാഴ്‌സലോണയിലേക്ക് തിരിച്ചുവരാനുള്ള സാധ്യത ഉണ്ട് എന്നുള്ള വാര്‍ത്തകള്‍ ആണ് മാധ്യമങ്ങളില്‍ മുഴുവനും.സ്പാനിഷ് ഔട്ട്‌ലെറ്റ് എഎസ് മെസ്സി സ്പെയിനിലേക്ക് തിരിച്ചുവരാനുള്ള സാധ്യത നിലവില്‍ ഉണ്ട് എന്നു ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്.
പരിക്കിന് മുന്നേ മെസ്സി മയാമിക്ക് വേണ്ടി മികച്ച രീതിയില്‍ ആണ് കളിച്ചിരുന്നത്.മൂന്ന് മത്സരങ്ങൾ മാത്രം ശേഷിക്കെ പ്ലേഓഫിൽ അഞ്ച് പോയിന്റ് അകലെയാണ് ഇന്റർ മിയാമി.അമേരിക്കന്‍ റെഗുലർ സീസൺ ഒക്‌ടോബർ 21-ന് അവസാനിക്കും.ആ സമയത്ത് മിയാമിക്ക് പ്ലേഓഫുകൾ നഷ്ടമായാൽ മെസ്സിയുടെ സീസൺ അതോടെ അവസാനിക്കും.അതിനാല്‍ പകുതി സീസണ്‍ വരെ ബാഴ്സയില്‍ കളിക്കാന്‍ അര്‍ജന്‍ട്ടയിന്‍ സൂപ്പര്‍സ്റ്റാറിന് അവസരം ഉണ്ട്.മാത്രമല്ല, സ്‌പെയിനിലേക്ക് മെസ്സിക്ക് അവസരം ലഭിച്ചാല്‍ അത് നടപ്പിലാക്കാന്‍ താന്‍ സഹായിക്കും എന്ന് ഇന്റർ മിയാമി ഉടമ ജോർജ്ജ് മാസ് കഴിഞ്ഞ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.






































