പ്രീമിയര്‍ ലീഗ് ; ബെന്‍ളി – ചെല്‍സി പോരാട്ടം ഇന്ന്
ശനിയാഴ്ച ഉച്ചതിരിഞ്ഞ് പ്രീമിയർ ലീഗിൽ ബേൺലിയെ നേരിടാൻ ചെൽസി ടർഫ് മൂറിലേക്ക് പോകുന്നു.മോശം ഫോമില്‍ നട്ടം തിരിയുന്ന ചെല്‍സിക്ക് ഈഎഫ്എല്‍ കപ്പില്‍ ബ്രൈട്ടനെ പരാജയപ്പെടുത്തിയതും കഴിഞ്ഞ ലീഗ് മല്‍സരത്തില്‍ തോല്‍പ്പിച്ച് മൂന്നു പോയിന്‍റ് നേടാന്‍ പറ്റിയതും അവര്‍ക്ക് സമ്മര്‍ദത്തില്‍ നേരിയ ഇളവ് നല്കിയിരിക്കുന്നു.

ശേഷിക്കുന്ന സീസണില്‍ ഇതേ ഫോം പിന്തുടരാനുള്ള ലക്ഷ്യത്തില്‍ ആണ് ലണ്ടന്‍ ബ്ലൂസ്.അതേ സമയം പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നേടിയ ത്രിലില്‍ ആണ് ബെന്‍ളി.ഇതുവരെ നാല് പോയിന്‍റ് നേടിയ ബെന്‍ളി ലീഗില്‍ പതിനെട്ടാം സ്ഥാനത്താണ്.നിലവില്‍ റിലഗേഷന്‍ ഭീഷണി അവര്‍ നേരിടുന്നുണ്ട്.ബെൻ ചിൽവെല്‍ ഹാം സ്ട്രിങ് ഇഞ്ചുറി ഏറ്റു പുറത്തായത് പരിക്ക് മൂലം നട്ടം തിരിയുന്ന ചെല്‍സിക്ക് ഇപ്പോള്‍ പുതിയ തലവേദനയായി മാറിയിരിക്കുകയാണ്.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് കിക്കോഫ്.