ഡച്ച് ക്ലബ് ആയ ഫെയ്നൂർഡിനെ മറികടക്കാന്‍ അത്ലറ്റിക്കോ മാഡ്രിഡ്
ഡച്ച് ക്ലബ് ആയ ഫെയ്നൂർഡിനെ തങ്ങളുടെ കോട്ടയിലേക്ക് സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണ് അത്ലറ്റിക്കോ മാഡ്രിഡ്.കഴിഞ്ഞ ആഴ്ച്ച തങ്ങളുടെ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ ലാസിയൊക്കെതിരെ സമനില കുരുക്കില്‍ അത്ലറ്റിക്കോ അകപ്പെട്ടിരുന്നു.ഇന്നതെ മല്‍സരത്തില്‍ ആരാധകര്‍ക്ക് മുന്നില്‍ ആദ്യ ജയം നേടാനുള്ള ലക്ഷ്യത്തില്‍ ആണ് മാഡ്രിഡ് ടീമങ്കങ്ങള്‍.
സെല്‍റ്റിക്ക് ടീമിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ച് കൊണ്ട് ഫെയ്നൂർഡ് ആണ് നിലവില്‍ ഗ്രൂപ്പ് ഈ യില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.പരിക്ക് ഒരു വിഷയം ആണ് എങ്കിലും നിലവില്‍ മികച്ച കോമ്പിനേഷനില്‍ കളിക്കുന്ന മുന്നേറ്റ നിരയാണ് അത്ലറ്റിക്കോ മാഡ്രിഡിന്റെ പ്രതീക്ഷ.മിഡ്ഫീല്‍ഡില്‍ റോഡ്രിഗോ ഡി പോള്‍ തിരിച്ചെത്തും.സസ്പെന്ഷന് ശേഷം മൊറാട്ടയും തിരിച്ചെത്തും.ഇന്ന് ഇന്ത്യന്‍ സമയം രാത്രി പത്തേ കാലിന് ആണ് മല്‍സരത്തിന്റെ കിക്കോഫ്.