ഏഷ്യൻ ചാമ്പ്യൻസ് ലീഗില്‍ ആദ്യ ജയം നേടി അൽ ഹിലാൽ
ചൊവ്വാഴ്ച ഏഷ്യൻ ചാമ്പ്യൻസ് ലീഗിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ ടെഹ്‌റാനിലെ ആസാദി സ്റ്റേഡിയത്തിൽ അൽ-ഹിലാൽ ഇറാന്റെ നസ്സാജി മസന്ദരനെ 3-0 ന് പരാജയപ്പെടുത്തി.നെയ്മർ സൗദി അറേബ്യന്‍ ക്ലബിന് വേണ്ടി ആദ്യ ഗോളും കണ്ടെത്തി.രണ്ടു മല്‍സരങ്ങളില്‍ നിന്ന് നാല് പോയിന്‍റ് നേടി അല്‍ ഹിലാല്‍ ഗ്രൂപ്പ് ഡിയില്‍ ഇപ്പോള്‍ ഒന്നാം സ്ഥാനത്ത് തന്നെ ആണ്.
18-ാം മിനിറ്റിൽ അലക്‌സാണ്ടർ മിട്രോവിച്ചിലൂടെ ആണ് അല്‍ ഹിലാല്‍ ലീഡ് നേടിയത്.38 ആം മിനുട്ടില്‍ പരസ്പരം വഴക്കിട്ട അൽ-ഹിലാലിന്റെ സൽമാൻ അൽ ഫറജും നസ്സാജിയുടെ അമീർ ഹൗഷ്‌മന്ദും റെഡ് കാര്‍ഡ് കണ്ട് പുറത്തായതോടെ ഇരു ടീമും പത്തു പേരായി ചുരുങ്ങി.58-ാം മിനിറ്റിൽ ഇടംകാൽ സ്ട്രൈക്കിലൂടെ നെയ്മർ അൽ-ഹിലാലിന്റെ ലീഡ് ഇരട്ടിയാക്കി, ഇഞ്ചുറി ടൈമിൽ പകരക്കാരനായ സലേഹ് അൽ ഷെഹ്‌രിയുടെ സ്കോര്‍ബോര്‍ഡില്‍ ഇടം നേടിയതോടെ ഹിലാല്‍ ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് മല്‍സരത്തില്‍ അനായാസ ജയം നേടി.