നാപൊളി ദഹനം പൂര്‍ത്തിയാക്കി റയല്‍ മാഡ്രിഡ്
ചൊവ്വാഴ്ച നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് സി പോരാട്ടത്തിൽ റയൽ മാഡ്രിഡ് നാപ്പോളിയിൽ 3-2 ന്റെ തകർപ്പൻ ജയം നേടി.രണ്ടാം പകുതിയുടെ അവസാനത്തിൽ ഇറ്റാലിയൻ ടീമിന്റെ കീപ്പർ അലക്സ് മെറെറ്റിന്റെ നിർഭാഗ്യകരമായ സെൽഫ് ഗോള്‍ ആണ് മാഡ്രിഡിന് വിജയം നേടി കൊടുത്തത്.വിനീഷ്യസ് ജൂനിയറും ജൂഡ് ബെല്ലിംഗ്ഹാമും റയലിന് വേണ്ടി ഗോളുകള്‍ കണ്ടെത്തി.
ഗ്രൂപ്പ് സിയിൽ രണ്ട് കളികളിൽ നിന്ന് ആറ് പോയിന്റുമായി റയൽ ഒന്നാമതാണ്.തുടക്കത്തില്‍ തന്നെ ഇരു ടീമുകളും അക്രമിച്ച് കളിച്ചപ്പോള്‍ അനേകം ഗോള്‍ അവസരങ്ങള്‍ ഉടലെടുത്തു.19 ആം മിനുട്ടില്‍ ലിയോ ഓസ്റ്റിഗാർഡ് നേടിയ ഗോളിലൂടെ നാപൊളി ലീഡ് നേടി. രണ്ടാം പകുതിയിലും നാച്ചോയുടെ ഹാന്‍ഡ് ബോള്‍ മൂലം ലഭിച്ച പെനാല്‍റ്റി വലയില്‍ ആക്കി പിയോറ്റർ സീലിൻസ്കിയും നാപൊളിക്ക് വേണ്ടി ഗോള്‍ കണ്ടെത്തി.