തുറം ഗോളില്‍ മിലാന് ജയം
ചൊവ്വാഴ്ച സാൻ സിറോയിൽ നടന്ന ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഡി മത്സരത്തിൽ മാർക്കസ് തുറാമിന്റെ മിന്നുന്ന ഗോളിൽ ഇന്റർ മിലാൻ 1-0 ന് ബെൻഫിക്കയെ തോൽപിച്ചു.കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ റണ്ണേഴ്‌സ് അപ്പായ സീരി എ ലീഡർമാർ ഗ്രൂപ്പ് സ്റ്റാൻഡിംഗിൽ റയൽ സോസിഡാഡിന് പിന്നിൽ രണ്ടാം സ്ഥാനത്താണ്.
ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും മുന്നേറാന്‍ ഒന്നും കഴിഞ്ഞില്ല.ബെൻഫിക്കയുടെ ഗോൾകീപ്പർ അനറ്റോലി ട്രൂബിനും മറുവശത്ത് മിലാന്‍ കീപ്പര്‍ യാൻ സോമറും മികച്ച സേവുകള്‍ നടത്തി.സിമോൺ ഇൻസാഗിയുടെ ടീം രണ്ടാം പകുതിയിൽ പിച്ചില്‍ എതിരാളികള്‍ക്കെതിരെ ആധിപത്യം സ്ഥാപിച്ചു.61-ാം മിനിറ്റിൽ നിക്കോളോ ബരെല്ലയുടെ മികച്ച ലോംഗ് പാസ് സ്വീകരിച്ച ഡംഫ്രീസ് മികച്ച ഒരു ക്രോസ് ബോക്സിലേക്ക് മറിച്ചു നല്കി.അത് മികച്ച രീതിയില്‍ ഫിനിഷ് ചെയ്ത് തുറം മല്‍സരത്തിലെ ഏക ഗോള്‍ നേടി.