EPL 2022 European Football Foot Ball International Football Top News transfer news

മൊത്തത്തില്‍ ആണെങ്കില്‍ മാത്രമേ ഡീല്‍ നടത്താന്‍ താല്‍പര്യം ഉള്ളൂ എന്ന് യുണൈറ്റഡിനെ അറിയിച്ച് ഷെയ്ഖ് ജാസിം

October 3, 2023

മൊത്തത്തില്‍ ആണെങ്കില്‍ മാത്രമേ ഡീല്‍ നടത്താന്‍ താല്‍പര്യം ഉള്ളൂ എന്ന് യുണൈറ്റഡിനെ അറിയിച്ച് ഷെയ്ഖ് ജാസിം

ഖത്തറി വ്യവസായി ഷെയ്ഖ് ജാസിം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ 100 ശതമാനവും വാങ്ങാൻ തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്.അതേസമയം ബ്രിട്ടീഷ് ശതകോടീശ്വരൻ സർ ജിം റാറ്റ്ക്ലിഫ് ക്ലബിന്‍റെ  ഒരു ന്യൂനപക്ഷ ഓഹരി മാത്രം വാങ്ങാനുള്ള ഓഫർ പരിഗണിക്കുന്നു. റാറ്റ്ക്ലിഫ്, തന്റെ കെമിക്കൽ കമ്പനിയായ ഇനിയോസ് വഴി പ്രീമിയർ ലീഗ് ക്ലബിൽ ഭൂരിഭാഗം ഷെയർഹോൾഡിംഗ് വാങ്ങാൻ വാഗ്ദാനം ചെയ്തിട്ടുണ്ട്.എന്നാല്‍ പത്ത് മാസം ആയി ഈ നാടകം ഒരന്ത്യവും ഇല്ലാതെ തുടരാന്‍ തുടങ്ങിയിട്ട്.

Man United takeover latest: Glazers accept Qatari Sheikh Jassim's bid |  Football | Metro News

യുണൈറ്റഡ് ഉടമകളായ ഗ്ലേസർ കുടുംബം നവംബറിൽ ക്ലബിന് വേണ്ടി പുതിയ പാര്‍ട്ട്ണറെ തിരയുകയാണ് എന്നു അറിയിച്ചിരുന്നു.എന്നാല്‍ അവരുടെ ഓരോ നീക്കങ്ങള്‍ വീക്ഷിക്കുമ്പോള്‍  വിൽക്കാൻ ഗ്ലേസര്‍സിന്   ഉദ്ദേശമുണ്ടോ എന്നതിനെക്കുറിച്ച് ഇപ്പോഴും സംശയമുണ്ട്. ഓൾഡ് ട്രാഫോർഡിന്റെ പുനർവികസനത്തിന് ധനസഹായം ലഭിക്കുന്നതിനും ഇത് കൂടാതെ ക്ലബിന്‍റെ നടത്തിപ്പിവകാശവും മറ്റൊരാള്‍ക്ക് കൈമാറാനും  ആണ് തങ്ങള്‍ ശ്രമിക്കുന്നത് എന്നും ആണ്  ഗ്ലേസര്‍സ് വെളിപ്പെടുത്തിയിട്ടുള്ളത്.ഇതിന് പല അമേരിക്കന്‍ ഹെഡ്ജ് ഫണ്ടുകളും ഇത് കൂടാതെ ഇന്‍വെസ്റ്റ്മെന്‍റ് ഓഫറുകളും യുണൈറ്റഡിന് ലഭിച്ചിട്ടുണ്ട്.എന്നാല്‍ ഖത്തര്‍ ഷേഖ് ആയ ഷെയ്ഖ് ജാസിം മൊത്തത്തില്‍ വാങ്ങാന്‍ മാത്രമേ താല്പര്യപ്പെടുന്നുള്ളൂ എന്നും നിലവിലെ ഉടമകളെ  അറിയിച്ചു കഴിഞ്ഞു.ഷെയ്ഖ് ജാസിമിന്റെ നേതൃത്വത്തിലുള്ള ഖത്തർ കൺസോർഷ്യം തങ്ങളുടെ അഞ്ചാമത്തെയും അവസാനത്തെയും ബിഡ് ജൂണില്‍ സമര്‍പ്പിച്ച് കഴിഞ്ഞു.അതിനു ശേഷം ഒരു മാറ്റവും ത്ഥങ്ങളില്‍ നിന്നു പ്രതീക്ഷിക്കേണ്ട എന്നും അവര്‍ ഗ്ലേസര്‍സിനെ അറിയിച്ചു കഴിഞ്ഞു.

 

 

 

Leave a comment