ബാഴ്സലോണക്ക് വേണ്ടി മെസ്സിയുടെ ഫെയര്‍വെല്‍ മല്‍സരം ഒരുക്കാന്‍ തങ്ങള്‍ തയ്യാര്‍ എന്നു ഇന്റർ മിയാമി
ബാഴ്സലോണ ആരാധകര്‍ക്ക് ലയണൽ മെസ്സിയുടെ ഫൈര്‍വെല്‍ ഒരുക്കുന്നതിന് വേണ്ടി തനിക്ക് അതിയായ താല്‍പര്യം ഉണ്ട് എന്നു വെളിപ്പെടുത്തി ഇന്റർ മിയാമി മാനേജിംഗ് ഉടമ ജോർജ്ജ് മാസ്.2021 ഓഗസ്റ്റിൽ മെസ്സി ബാഴ്‌സ വിട്ട് പാരീസ് സെന്റ് ജെർമെയ്‌നിലേക്ക് ഒരു ഫ്രീ ഏജന്റായി പോയതുമുതൽ, മെസ്സിയുടെ ഫൈര്‍വെല്‍ ഗെയിം ബാഴ്സ പദ്ധതി ഇടുന്നുണ്ട്.എന്നാല്‍ ഇത് യാഥാര്‍ഥ്യം ആക്കാന്‍ അവരെ കൊണ്ട് സാധിച്ചില്ല.
“ഞങ്ങള്‍ അങ്ങോട്ട് പോകാന്‍ ഒരുക്കം ആണ്.ബാഴ്‌സലോണയിൽ നിന്നുള്ള മെസ്സിയുടെ വിടവാങ്ങൽ അവിചാരിതം ആയിരുന്നു.കുട്ടിക്കാലത്ത് അദ്ദേഹത്തെ സ്വാഗതം ചെയ്ത ക്ലബ്ബിനോട് വിട പറയാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.സാഹചര്യങ്ങൾ അങ്ങനെയായിരുന്നുവെന്ന് ഞാൻ കരുതുന്നു”മാസ് മാർക്കയോട് പറഞ്ഞു.2025-26 കാമ്പെയ്‌ന്‍ തുടങ്ങുന്നതിന് മുന്‍പ് നവീകരിച്ച സ്‌പോട്ടിഫൈ ക്യാമ്പ് നൗ സ്റ്റേഡിയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനത്തിന് മെസ്സിക്ക് ഫൈര്‍വെല്‍ നല്കാന്‍ തനിക്ക് പദ്ധതി ഉണ്ട് എന്നു ബാഴ്സ പ്രസിഡന്‍റ് ലപ്പോര്‍ട്ട ഇതിന് മുന്നേ പറഞ്ഞിടുണ്ട്.