ഫുള്‍ഹാമിനെതിരെ ഇരട്ട ഗോള്‍ ജയം നേടി ചെല്‍സി
തിങ്കളാഴ്ച പ്രീമിയർ ലീഗിൽ അയൽക്കാരായ ഫുൾഹാമിനെതിരെ ചെൽസി 2-0 ന് വിജയിച്ചു.ബ്ലൂസിനായി മൈഖൈലോ മുദ്രിക് തന്റെ ആദ്യ ഗോൾ നേടി, പരിക്കിൽ നിന്നുള്ള തന്റെ പൂർണ തിരിച്ചുവരവ് ആഘോഷിച്ച അർമാൻഡോ ബ്രോജയും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.ഫലം ചെൽസിയെ എട്ട് പോയിന്റുമായി 11-ാം സ്ഥാനത്തേക്ക് എത്തിച്ചു.
വിജയം നേടി എങ്കിലും ബ്രോജ, മോയ്സെസ് കെയ്സെഡോ, എൻസോ ഫെർണാണ്ടസ് എന്നിവർക്ക് നേരിയ രീതിയില്‍ പരിക്ക് സംഭവിച്ചു എന്നത് ആരാധകര്‍ക്ക് ആശങ്ക പകരുന്നു.ആദ്യ പകുതി തീര്‍ന്നപ്പോള്‍ മുദ്രിക്കിന് തുടയില്‍ നേരിയ അസ്വാസ്ഥ്യം നേരിട്ടതായി കോച്ച് പൊച്ചെട്ടീനോ മല്‍സരശേഷം വെളിപ്പെടുത്തി.പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച തിരിച്ചു വരവ് നടത്താന്‍ പോന്ന ടീം ആണ് ഈ ചെല്‍സി എന്നു പറഞ്ഞ പൊച്ചെട്ടീനോ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ഫോം മെച്ചപ്പെടുത്താനുള്ള ലക്ഷ്യത്തില്‍ ആണ് തങ്ങള്‍ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































