ലമായിന്‍ യമാല്‍ ഒരു ബില്യണ്‍ പൌണ്ട് കരാറില്‍ ഒപ്പിടാന്‍ പോകുന്നു
ബാഴ്സലോണ യുവ താരമായ ലമയിന്‍ യമാല്‍ ക്ലബുമായി മൂന്നു വര്‍ഷത്തെ കരാര്‍ ഒപ്പിടാന്‍ പോകുന്നു.വെറും 15 വയസും 9 മാസവും 16 ദിവസവും പ്രായമുള്ളപ്പോൾ അദ്ദേഹം തന്റെ ആദ്യ ടീമിൽ അരങ്ങേറ്റം കുറിച്ചു.16 വയസ്സിന് ശേഷം മാത്രമേ താരത്തിനു തന്‍റെ പ്രൊഫഷണല്‍ കരാര്‍ ഒപ്പിടാന്‍ പറ്റൂ.ഒമ്പത് മത്സരങ്ങൾ കളിച്ച താരം രണ്ടു ഗോളുകള്‍ നേടിയിട്ടുണ്ട്.
താരം ബാഴ്സയില്‍ ഒപ്പിടാന്‍ പോകുന്നത് മൂന്നു വര്‍ഷത്തെ കരാറില്‍ ആണ്.കരാറിലെ റിലീസ് ക്ലോസ് ആകട്ടെ 1 ബില്യണ്‍ യൂറോയും.!!!!!!!!!താരത്തിനെ ഈ സീസണില്‍ സിറ്റി സൈന്‍ ചെയ്യാന്‍ ഒരു ചെറിയ ശ്രമം നടത്തിയിരുന്നു.ഇതാണ് ബാഴ്സയെ താരത്തിന്‍റെ റിലീസ് ക്ലോസ് 1 ബില്യണ്‍ നല്കാന്‍ പ്രേരിപ്പിച്ചത്.അൻസു ഫാട്ടി, ഫെറാൻ ടോറസ്, റാഫിഞ്ഞ , ജൂൾസ് കൗണ്ടെ, പെഡ്രി, ഗാവി, റൊണാൾഡ് അരൗഹോ, അലജാൻഡ്രോ ബാൽഡെ, നോഹ ഡാർവിച്ച്-ഈ താരങ്ങള്‍ക്ക് എല്ലാം ബാഴ്സലോണ നല്കിയിരിക്കുന്നത് 1 ബില്യണ്‍ യൂറോ റിലീസ് ക്ലോസ് ആണ്.