ആറു ആഴ്ച്ചയോളം കോഡി ഗാക്‌പോ പുറത്തിരിക്കും എന്ന് റിപ്പോര്‍ട്ട്
ടോട്ടൻഹാമിനെതിരെ നടന്ന മല്‍സരത്തില്‍ കോഡി ഗാക്‌പോയ്ക്ക് പരിക്കേറ്റതിനെത്തുടർന്ന് ലിവര്‍പൂള്‍ താരത്തിന്‍റെ സ്കാനിംഗ് ഫലങ്ങൾക്കായി കാത്തിരിക്കുകയാണ്.പക്ഷേ അദ്ദേഹത്തിന് ആറാഴ്ചയോളം പുറത്തിരിക്കേണ്ടിവരുമെന്നാണ് മാധ്യമങ്ങളുടെ പ്രവചനം.സ്പർസിന്റെ ഫുൾ ബാക്ക് ഡെസ്റ്റിനി ഉഡോഗിയുടെ കടുത്ത ചാലഞ്ച് മൂലം ആണ് ഗാക്ക്പോക്ക് പരിക്ക് സംഭവിച്ചത്.അദ്ദേഹം മുടന്തിയാണ് സ്റ്റേഡിയം വിട്ടത് എന്ന് ക്ലോപ്പ് പറഞ്ഞു.
ഗെയിമിന് ശേഷം സംസാരിച്ച യുർഗൻ ക്ലോപ്പ് അദ്ദേഹത്തിന് ലഭിച്ചിരിക്കുന്ന പരിക്ക് അല്പം സാരത്തില്‍ ഉള്ളതാണ് എന്ന് പറഞ്ഞു.ഈ അവസരത്തില്‍ ഡച്ച് താരത്തിന്‍റെ അഭാവം ലിവര്‍പൂളിന് വലിയ തിരിച്ചടിയാണ്.ഇനിയുള്ള മല്‍സരങ്ങളില്‍ ഡാർവിൻ നൂനസിന് മേല്‍ അധിക സമ്മര്‍ദം ഉണ്ടായേക്കും.റെഡ്സിന്റെ മറ്റൊരു സെൻട്രൽ സ്‌ട്രൈക്കർ ഓപ്ഷനായ ഡിയോഗോ ജോട്ടയ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചത് മൂലം അടുത്ത മല്‍സരത്തില്‍ താരം കളിച്ചേക്കില്ല.