കൈ ഹാവെർട്‌സിന്റെ നിലവിലെ സാഹചര്യം ഉസൈൻ ബോൾട്ടിനു സമാനം എന്ന് മൈക്കൽ അർട്ടെറ്റ
പ്രീമിയർ ലീഗിൽ ബോൺമൗത്തിനെതിരെ കൈ ഹാവെർട്‌സിന്റെ ആദ്യ ഗണ്ണേഴ്‌സ് ഗോളിന് ശേഷം താരത്തിനെ വലിയ വായില്‍ പുകഴ്ത്തുകയാണ് ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ.അതിനു അദ്ദേഹം ഉപയോഗിക്കുന്നത് ഉസൈൻ ബോൾട്ടിന്‍റെ വാചകം ആണ്.65 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഡീലില്‍ ചെല്‍സിയില്‍ നിന്നും ആഴ്സണലിലേക്ക് എത്തിയ താരം ഇതുവരെ ഒരു ഗോളോ അസിസ്റ്റോ നേടിയിട്ടില്ല.
“ഉസൈൻ ബോൾട്ട് ഒരിക്കൽ പറഞ്ഞിട്ടുണ്ട്.ഒമ്പത് സെക്കൻഡ് ഓടാൻ എനിക്ക് നാല് വർഷം പരിശീലനം വേണ്ടി വന്നു എന്ന്.ചിലപ്പോൾ നിങ്ങൾ ഒരുപാട് ചെയ്താല്‍ പോലും ആരും ഒന്നും കാണില്ല.ഇത് വളരെ സങ്കടകരമായ കാര്യം ആണ്.എന്നാല്‍ എല്ലാത്തിനും അവസാനം അതിന്‍റെ ലാഭം ലഭിക്കും.ഹാവെര്‍റ്റ്സിന്‍റെ കാര്യത്തിലും സംഭവിച്ചത് അത് തന്നെ.അദ്ദേഹം കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ ആയി ടീമിന് വേണ്ടി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.” മല്‍സരശേഷം മൈക്കല്‍ ആര്‍റ്റെറ്റ മാധ്യമങ്ങളോട് പറഞ്ഞു.