വാര്‍ ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റി ; രണ്ടു മല്‍സരങ്ങളില്‍ നിന്നു വിലക്ക്
ശനിയാഴ്ച ടോട്ടൻഹാം ഹോട്‌സ്‌പറിൽ നടന്ന മല്‍സരത്തില്‍ പിഴവ് വരുത്തിയ വീഡിയോ അസിസ്റ്റന്റ് റഫറി ഉദ്യോഗസ്ഥരായ ഡാരൻ ഇംഗ്ലണ്ടിനെയും ഡാൻ കുക്കിനെയും ഈ ആഴ്ചയിലെ രണ്ട് മത്സരങ്ങളില്‍ നിന്നു മാറ്റി.മല്‍സരത്തില്‍ രണ്ടു ചുവപ്പ് കാര്‍ഡുകളും ഒരു ഓണ്‍ ഗോളും പിറന്നു എന്നത് മാച്ചിനെ കൂടുതല്‍ ആവേശകരമാക്കി മാറ്റി.
ഗോൾകീപ്പർ ഗുഗ്ലിയെൽമോ വികാരിയോയെ മറികടന്ന് ലൂയിസ് ഡയസിലൂടെ ആദ്യ പകുതിയിൽ തങ്ങൾ ലീഡ് നേടിയെന്ന് ലിവര്‍പൂള്‍ വിചാരിച്ചിരിക്കെ ആണ് ഗോൾ ഓഫ്‌സൈഡായി റഫറി വിധിച്ചത്.റഫറിമാരുടെ സംഘടനയായ പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ലിമിറ്റഡ് അത് തെറ്റായ തീരുമാനം ആയിരുന്നു എന്നു പറഞ്ഞ് പരസ്യമായി മാപ്പ് പറഞ്ഞു.മാനുഷിക പിഴവ് ആണ് വാര്‍ ടീമിനും സംഭവിച്ചത് എന്നവര്‍ അവകാശപ്പെട്ടു.ശിക്ഷാ നടപടി എന്ന രീതിയില്‍ നോട്ടിംഗ്‌ഹാം ഫോറസ്റ്റ്- ബ്രെന്റ്‌ഫോർഡ്, ഫുൾഹാം- ചെൽസി മത്സരങ്ങളില്‍ മേല്‍പറഞ്ഞ വാര്‍ ഒഫീഷ്യല്‍സിനെ ഒഴിവാക്കിയിട്ടുണ്ട്.