സെർജിയോ റാമോസിന്റെ സെൽഫ് ഗോളിൽ സെവിയ്യയ്‌ക്കെതിരെ ബാഴ്‌സലോണ ജയിച്ചു
മല്ലോര്‍ക്കക്കെതിരെ സമനില നേടിയത്തിന്‍റെ നിരാശ ബാഴ്സ മറികടന്നിരിക്കുന്നു.ഇന്നലെ സേവിയ്യക്കെതിരെ നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് അവര്‍ വിജയം സ്വന്തമാക്കിയിരിക്കുന്നു.മുന്‍ റയല്‍ ഇതിഹാസം ആയ റാമോസിന്‍റെ ഓണ്‍ ഗോള്‍ ആണ് തങ്ങള്‍ക്ക് വിജയം നേടി തന്നത് എന്നത് ബാഴ്സയുടെ വിജയതിന്‍റെ മധുരം ഇരട്ടിപ്പിക്കുന്നു.
മുൻ റയൽ മാഡ്രിഡ് ക്യാപ്റ്റനായ റാമോസ്, 2020 ന് ശേഷം ആദ്യമായാണ് ബാഴ്സലോണക്കെതിരെ കളിക്കുന്നത്.തുടക്കം മുതല്‍ക്ക് തന്നെ പല അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ ബാഴ്സലോണക്ക് കഴിഞ്ഞു എങ്കിലും മോശം ഫിനിഷിങ് അവര്‍ക്ക് വിനയായി.ഫെലിക്സ്,റഫീഞ്ഞ എന്നിവര്‍ ആദ്യ പകുതിയില്‍ പല അവസരങ്ങളും പാഴാക്കിയിരുന്നു.35 ആം മിനുട്ടില്‍ പരിക്ക് പറ്റി റഫീഞ്ഞ കളം വിട്ടത് ബാഴ്സയെ നേരിയ രീതിയില്‍ സമ്മര്‍ദത്തില്‍ ആക്കി എങ്കിലും പകരം വന്ന ഫെറാന്‍ ലോപസ് രണ്ടാം പകുതിയില്‍ മികച്ച പ്രകടനം ആണ് കാഴ്ചവെച്ചത്.മിഡ്ഫീല്‍ഡ് നിറഞ്ഞ് കളിച്ച ഗാവി ആണ് മാന്‍ ഓഫ് ദി മാച്ച്.