പപ്പു ഗോമസ് സീരി എ യിലേക്ക് തിരിച്ചെത്തുന്നു
ഫ്രീ ഏജന്റ് അലെജാൻഡ്രോ ‘പപ്പു’ ഗോമസുമായി മോൺസ കരാര്‍ നിബന്ധനകൾ അംഗീകരിച്ചു, അദ്ദേഹം നാളെ വൈദ്യപരിശോധനയ്ക്ക് വിധേയനാകും,അത് വിജയകരമായി പൂര്‍ത്തിയായാല്‍ അദ്ദേഹം സീരി എയിലേക്ക് മടങ്ങും.ട്രാൻസ്ഫർ വിൻഡോ അടച്ചു, എങ്കിലും ക്ലബുകൾക്ക് ഇപ്പോഴും നിലവില്‍ കരാര്‍ ഇല്ലാത്ത താരങ്ങളെ സൈന്‍ ചെയ്യാന്‍ ആകും.
സെവിയ്യയുമായുള്ള തന്റെ കരാർ ജൂൺ 30-ന് ഗോമസ് അവസാനിപ്പിച്ചു.സൗദി അറേബ്യയിൽ നിന്നും ഫ്രാൻസിൽനിന്നും താരത്തിനു വേണ്ടി ഒരുപാട് ഓഫറുകള്‍ വന്നതായി റിപ്പോര്‍ട്ടില്‍ ഉണ്ട്.എന്നാല്‍ തന്‍റെ കരിയറിലെ ആദ്യ ഭാഗം ഇറ്റലിയില്‍ ചിലവഴിച്ച താരത്തിനു അങ്ങോട്ട് തന്നെ മടങ്ങി പോകാന്‍ ആണത്രേ താല്‍പര്യം.സീരി എ യില്‍ പുതിയ വിപ്ലവം സൃഷ്ട്ടിച്ച അറ്റ്ലാന്‍റ ടീമില്‍ അര്‍ജന്‍റ്റയിന്‍ താരം 2014 മുതല്‍ 2021 വരെ കളിച്ചിട്ടുണ്ട്.അവിടെ നിന്നാണ് അദ്ദേഹം പിന്നീട് സേവിയ്യയിലേക്ക് പോയത്.താരത്തിനു മോന്‍സ ഒരു വര്‍ഷം നീളുന്ന കരാര്‍ ആണത്രേ നല്കാന്‍ പോകുന്നത്.