ബുണ്ടസ്ലിഗയില്‍ പോരാട്ടം കടുപ്പം ; ഒന്നാം സ്ഥാനം ലക്ഷ്യമിട്ട് ബോറൂസിയ,ഹോഫന്‍ഹെയിം ടീമുകള്‍
ബുണ്ടസ്‌ലിഗയിൽ ഇന്ന് മികച്ച ഒരു പോരാട്ടത്തിന് വേദി ഒരുങ്ങും.ലീഗില്‍ അഞ്ചാം സ്ഥാനത്തുള്ള ഹോഫഹെയിം ആറാം സ്ഥാനക്കാര്‍ ആയ ബോറൂസിയ ടീമിനെ നേരിട്ടേക്കും. ഇന്നത്തെ മല്‍സരത്തില്‍ ആര് ജയിക്കുന്നുവോ അവര്‍ക്ക് ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്താന്‍ കഴിയും.അതിനാല്‍ ഇരു ടീമുകള്‍ക്കും വിജയം വളരെ ഏറെ അനിവാര്യം ആണ്.
കഴിഞ്ഞ നാല് മല്‍സരങ്ങളില്‍ ജയം നേടിയ ഹോഫന്‍ഹെയിം ഇപ്പോള്‍ മികച്ച ഫോമില്‍ ആണ്.താരങ്ങള്‍ ആണെങ്കില്‍ മികച്ച ആത്മവിശ്വാസത്തിലും.കഴിഞ്ഞ മല്‍സരങ്ങളില്‍ കരുത്തര്‍ ആയ ടീമുകളെ തന്നെ ആണവര്‍ തോല്‍പ്പിച്ചതും.അതേസമയം, ഡോർട്ട്മുണ്ട് അവരുടെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങളും രണ്ട് സമനിലയുമായി ലീഗില്‍ തോല്‍വി അറിഞ്ഞിട്ടില്ല.എന്നാല്‍ എന്നത്തേയും പോലെ തന്നെ ഇപ്പൊഴും അവര്‍ക്ക് വെല്ലുവിളി ആകുന്നത് സ്ഥിരതയിലായ്മ തന്നെ ആണ്.ഇന്നതെ സുപ്രധാന മല്‍സരത്തില്‍ എങ്കിലും താരങ്ങള്‍ക്ക് പിഴവ് സംഭവിക്കരുതേ എന്ന പ്രാര്‍ഥനയില്‍ ആണ് കോച്ച് എഡിൻ ടെർസിക്.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടു മണിക്ക് ഹോഫന്‍ഹെയിം ഹോം ആയ റെയിൻ-നെക്കർ അരീനയില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.