Foot Ball International Football ISL Top News transfer news

പോരാട്ടം കടുപ്പം ; ഒഡീഷയ്‌ക്കെതിരെ സമനില നേടി മുംബൈ

September 29, 2023

പോരാട്ടം കടുപ്പം ; ഒഡീഷയ്‌ക്കെതിരെ സമനില നേടി മുംബൈ

ഇന്നലെ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ ഒഡീഷ എഫ്‌സിയും മുംബൈ സിറ്റി എഫ്‌സിയും തമ്മില്‍ നടന്ന മല്‍സരത്തില്‍ ഇരു കൂട്ടരും സമനിലയില്‍ പിരിഞ്ഞു.ഓരോ പോയിന്‍റ് നേടിയ ഇരു ടീമുകളും രണ്ടും മൂന്നും സ്ഥാനത്ത് തുടരുന്നു.ഒഡീഷയും മുംബൈയും ആദ്യത്തെ ലീഗ് മല്‍സരത്തില്‍ ജയം നേടിയിരുന്നു.രണ്ടു ലീഗ് മല്‍സരത്തിലും ജയം നേടി ആറ് പോയിന്റോടെ  മോഹന്‍ ബഗാന്‍ ആണ് ലീഗില്‍ ഒന്നാം സ്ഥാനത്ത് ഉള്ളത്.

Roy Krishna celebrates scoring for Odisha FC during their 2-2 draw with Mumbai City FC in the ISL on Thursday.

ആദ്യ പകുതിയിലെ ഇന്‍ജുറി ടൈമില്‍ മുംബൈ ഗോള്‍കീപ്പര്‍ മുഹമ്മദ് നവാസിനെ കബളിപ്പിച്ച് കൊണ്ട് ജെറി മാവിഹ്മിംഗ്താംഗ ഒഡീഷക്ക് ലീഡ് നേടി കൊടുത്തു.47 ആം മിനുട്ടില്‍ തങ്ങള്‍ക്ക് ലഭിച്ച ഒരു കോര്‍ണര്‍ കിക്കില്‍ നിന്നു മുംബൈ തിരിച്ചടിച്ചു.റോസ്റ്റിൻ ഗ്രിഫിത്ത്സ് ആണ് മുംബൈയുടെ ആദ്യ ഗോള്‍ നേടിയത്.പിന്നീട് 76 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍ നേടി റോയ് കൃഷ്ണ ഒഡീഷക്ക് മേല്‍ക്കൈ നേടി കൊടുത്തു എങ്കിലും 88 ആം മിനുട്ടില്‍ സ്ട്രൈക്കര്‍ ജോർജ്ജ് പെരേര ഡിയാസ് മറുപടി ഗോള്‍ നേടി വീണ്ടും സ്കോര്‍ സമനിലയില്‍ ആക്കി.

Leave a comment