EPL 2022 European Football Foot Ball International Football Top News transfer news

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാർക്ക് കുക്കുറെല്ലയെ വില്പനക്ക് വെച്ച് ചെല്‍സി

September 28, 2023

ജനുവരി ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ മാർക്ക് കുക്കുറെല്ലയെ വില്പനക്ക് വെച്ച് ചെല്‍സി

ജനുവരി ട്രാൻസ്ഫർ വിന്‍റോക്ക് മുന്നോടിയായി തന്നെ തങ്ങളുടെ വിങ്ങ് ബാക്ക് ആയ മാർക്ക് കുക്കുറെല്ലയ്ക്കുള്ള ഓഫറുകൾ കേൾക്കാൻ ചെൽസി തയ്യാറാണെന്ന് ഇംഗ്ലിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.ബ്രൈറ്റണിൽ നിന്ന് 62 മില്യൺ പൗണ്ട് ട്രാന്‍സ്ഫര്‍ ഡീലില്‍ ടീമില്‍ എത്തിയ താരം തുടക്കത്തില്‍ മികച്ച ഫോമില്‍ കളിച്ചു എങ്കിലും മൗറീഷ്യോ പോച്ചെറ്റിനോ ഹെഡ് കോച്ചായതിന് ശേഷം ഇതുവരെ ഒരു പ്രീമിയർ ലീഗ് മല്‍സരത്തില്‍ പോലും അദ്ദേഹം മുഖം കാണിച്ചിട്ടില്ല.

 

കഴിഞ്ഞ സമ്മര്‍ വിന്‍റോയില്‍ താരത്തിനെ സൈന്‍ ചെയ്യാന്‍ യുണൈറ്റഡ് ശ്രമം നടത്തിയിരുന്നു എങ്കിലും അത് വിജയിക്കാതെ പോയി.എന്നാല്‍ റെഗൂലിയന്‍റെ ഈ സീസണിലെ  വരവോടെ  കുക്കുറെല്ലയുടെ സേവനം ചെകുത്താന്‍മാര്‍ക്ക് ആവശ്യം ഇല്ല.സ്പാനിഷ് റിപ്പോര്‍ട്ടുകള്‍ പ്രകാരം താരത്തിനെ സൈന്‍ ചെയ്യാന്‍ റയല്‍ മാഡ്രിഡ് ശ്രമം നടത്തുന്നുണ്ട്.അങ്ങനെ സംഭവിച്ചാല്‍ ബാഴ്സയുടെ ലാമാസിയ അക്കാഡമിയില്‍ നിന്നും മാഡ്രിഡില്‍ കളിച്ച താരങ്ങളുടെ ലിസ്റ്റില്‍ കുക്കുറേല്ലയും ഉള്‍പ്പെടും.

 

Leave a comment