ആസ്റ്റൺ വില്ല മത്സരത്തിന് ശേഷം റഫറിയോട് മോശമായി പെരുമാറി ; റീസ് ജെയിംസിനെതിരെ ഇംഗ്ലിഷ് ഫൂട്ബാള്‍ അസോസിയേഷന്‍
ഞായറാഴ്ച ആസ്റ്റൺ വില്ലയോട് തോറ്റതിന് ശേഷം ടണലിൽ നടന്ന സംഭവത്തിൽ ചെൽസി ക്യാപ്റ്റൻ റീസ് ജെയിംസിനെതിരെ ഫുട്ബോൾ അസോസിയേഷൻ കുറ്റം ചുമത്തി.ഇംഗ്ലണ്ട് ഡിഫൻഡർ ജെയിംസ് (23) പരുക്ക് കാരണം മത്സരത്തിൽ കളിച്ചിരുന്നില്ല.എന്നാല്‍ കളി പൂര്‍ത്തിയായതിന് ശേഷം ജെയിംസ് റഫറി ജാർഡ് ഗില്ലറ്റിനെതിരെ താരം അപമാനിക്കുന്ന രീതിയില്‍ പെരുമാറി.
എഫ്എ നിയമത്തിലെ ക്ലോസ് E3 ലംഘിച്ചുവെന്ന ആരോപണം ആണ് താരത്തിനെതിരെ ഉള്ള കേസ്.ഇതിനോട് പ്രതികരിക്കാൻ ജെയിംസിന് സെപ്റ്റംബർ 29 വരെ സമയമുണ്ട്.2022-23 കാമ്പെയ്‌നിലുടനീളം പരിക്കുകളോട് റൈറ്റ് ബാക്ക് ജെയിംസിന് കഴിഞ്ഞ മാസം പരിശീലനത്തിനിടെ ഹാംസ്ട്രിംഗ് പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നു താരം ഇതുവരെ ചെല്‍സിക്ക് വേണ്ടി കളിച്ചിട്ടില്ല.റഫറിക്കെതിരെ തട്ടികയറിയ പ്രശ്നത്തില്‍ കുറ്റക്കാരന്‍ ആണ് എന്നു തെളിഞ്ഞാല്‍ താരത്തിനു മിനിമം മൂന്നു മല്‍സരത്തില്‍ എങ്കിലും ബാന്‍ ലഭിക്കും.