ലാസ് പാമാസിനെ പരാജയപ്പെടുത്തി റയല്‍ ; ലീഗില്‍ ഒന്നാം സ്ഥാനം
വേദനാജനകമായ ഡെർബി തോൽവിയിൽ നിന്ന് കരകയറി റയല്‍ മാഡ്രിഡ്.ബ്രാഹിം ഡിയാസിന്റെയും ജോസെലുവിന്റെയും ഗോളുകൾക്ക് നന്ദി!!!!!!ലാസ് പാൽമാസിനെതിരെ സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണബ്യൂവില്‍ വെച്ച് നടന്ന മല്‍സരത്തില്‍ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് മാഡ്രിഡ് ടീം ജയം നേടിയത്.
റയൽ മാഡ്രിഡ് മാനേജർ കാർലോ ആൻസലോട്ടി ആദ്യ ടീമിൽ അഞ്ച് മാറ്റങ്ങൾ വരുത്തി. ലാലിഗയുടെ ടോപ്പ് സ്കോറർ ജൂഡ് ബെല്ലിംഗ്ഹാമിന് കോച്ച് വിശ്രമം നൽകി.പുതിയ റിക്രൂട്ട് ഡയസ് ഈ സീസണില്‍ ആദ്യമായി ഫസ്റ്റ് ഇലവനില്‍ ഇടം നേടി.തുടക്കം മുതല്‍ക്ക് തന്നെ അനേകം അവസരങ്ങള്‍ സൃഷ്ട്ടിക്കാന്‍ റയലിന് കഴിഞ്ഞു എങ്കിലും ഒന്നും ലക്ഷ്യത്തില്‍ എത്തിക്കാന്‍ ഫോര്‍വേഡ് താരങ്ങള്‍ക്ക് കഴിഞ്ഞില്ല.ജയത്തോടെ ലീഗില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചത് റയലിനെ സന്തോഷിപ്പിച്ചു എങ്കിലും വെറ്ററന്‍ ഡിഫണ്ടര്‍ അലാബക്ക് പരിക്ക് സംഭവിച്ചത് അവരെ കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിയിട്ടു.