ബ്രെന്‍റ്ഫോര്‍ഡ് ചലഞ്ച് മറികടന്ന് ആഴ്സണല്‍
എട്ടാം മിനുട്ടില്‍ റീസ് നെല്‍സണ്‍ നേടിയ ഒറ്റ ഗോള്‍ ലീഡില്‍ നിന്ന് ആഴ്സണല്‍ ബ്രെന്‍റ്ഫോര്‍ഡിനെ ഇന്നലെ നടന്ന ഈഎഫ്എല്‍ കപ്പില്‍ നിന്ന് പുറത്താക്കി.സീസണിലെ തന്റെ ആദ്യ ഗോള്‍ ആണ് താരം നേടിയത്.ബ്രെൻഫോർഡ് പ്രതിരോധത്തിൽ നിന്നുള്ള പിഴവ് മുതല്‍ എടുത്താണ് ഗണേര്‍സ് ലീഡ് എടുത്തത്.
ഗോള്‍ വഴങ്ങിയതിന് ശേഷം ബ്രെന്‍റ്ഫോര്‍ഡ് പിച്ചില്‍ ധീരമായായി പോരാടി എങ്കിലും സമനില ഗോള്‍ നേടാന്‍ മാത്രം അവര്‍ക്ക് കഴിഞ്ഞില്ല.രണ്ടാം പകുതിയിൽ ഗോൾകീപ്പർ ആരോൺ റാംസ്‌ഡെയ്‌ലിന്റെ മികച്ച സേവും ബ്രെന്‍റ്ഫോര്‍ഡിന് തിരിച്ചടിയായി.ബ്രെന്റ്‌ഫോർഡിൽ നിന്ന് ലോണില്‍ നിന്ന് എത്തിയ ഡേവിഡ് രായക്ക് മാനേജർ മൈക്കൽ അർറ്റെറ്റ കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും അവസരം നല്കിയത് മൂലം റാംസ്ഡെയിലിന് തന്‍റെ അവസരം നഷ്ടം ആയിരുന്നു.എന്നാല്‍ ഇന്നലത്തെ പ്രകടനത്തോടെ താരം ആര്‍റ്റെറ്റയുടെ വിശ്വാസം നേടി എടുത്തിരിക്കണം.ഈ വിജയത്തോടെ എട്ട് മത്സരങ്ങളിലെ സീസണിലെ അപരാജിത കുതിപ്പ് ആഴ്‌സണൽ നിലനിർത്തി.