ഈഎഫ്എല്‍ കപ്പില്‍ ലെസ്റ്റര്‍ സിറ്റിയെ നേരിടാന്‍ ലിവര്‍പൂള്‍
ഈ എഫ് എല്‍ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ ഇന്ന് മുന്‍ പ്രീമിയര്‍ ലീഗ് ചാംപ്യന്‍മാരും ചാമ്പ്യൻഷിപ്പ് ടീമും ആയ ലെസ്റ്റർ സിറ്റി ലിവർപൂളിനെ ആൻഫീൽഡിൽ വെച്ച് നേരിടാന്‍ ഒരുങ്ങുന്നു.രണ്ടാം റൌണ്ടില്‍ ട്രാൻമെയർ റോവേഴ്സിനെ എതിരില്ലാത്ത രണ്ടു ഗോളിന് തോല്‍പ്പിച്ചാണ് ലെസ്റ്റര്‍ യോഗ്യത നേടിയത്.
തുടര്‍ച്ചയായ അഞ്ചു പ്രീമിയര്‍ ലീഗ് മല്‍സരം ജയിച്ച് ലിവര്‍പൂള്‍ നിലവില്‍ രണ്ടാം സ്ഥാനത്താണ്.ആദ്യത്തെ പ്രീമിയര്‍ ലീഗ് മല്‍സരം സമനിലയായിരുന്നു എങ്കിലും പിന്നീട് മികച്ച തിരിച്ചുവരവ് ആണ് അവര്‍ കാഴ്ചവെച്ചത്.യൂറോപ്പ ലീഗിലും ലാസ്ക്കിനെതിരെ പിന്നില്‍ നിന്ന ശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ച് ലിവര്‍പൂള്‍ കരുത്ത് കാട്ടി.ഇന്നതെ മല്‍സരത്തില്‍ ലെസ്റ്റര്‍ ടീമിനെതിരെ വലിയ ഗോള്‍ മാര്‍ജിനില്‍ വിജയം നേടി നാലാം റൌണ്ട് കടക്കുകയാണ് അവരുടെ ലക്ഷ്യം.ഇന്ന് ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാലിന് ആന്‍ഫീല്‍ഡില്‍ വെച്ചാണ് മല്‍സരം.