ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണി – ആഴ്സണലിന്‍റെ ട്രാന്‍സ്ഫര്‍ റഡാറില്‍
ബ്രെന്റ്‌ഫോർഡ് സ്‌ട്രൈക്കർ ഇവാൻ ടോണിയെ സൈന്‍ ചെയ്യാനുള്ള നീക്കം ആഴ്സണല്‍ നടത്താന്‍ പദ്ധതി ഇടുന്നു.ഗണ്ണേഴ്‌സ് ജനുവരിയിൽ താരത്തിനായി ബിഡ് ആരംഭിക്കും.
എഫ്‌എ വാതുവെപ്പ് നിയമങ്ങൾ ലംഘിച്ചതിന് താരം ഇപ്പോള്‍ എട്ട് മാസത്തെ സസ്പെൻഷന്‍ നേരിടുകയാണ്.അദ്ദേഹത്തിന്റെ ബാന്‍ അടുത്ത വര്‍ഷം പകുതിക്ക് വെച്ച് പൂര്‍ത്തിയാകും.
സീസണിന്‍റെ രണ്ടാം പകുതിയില്‍ കൂടുതല്‍ മല്‍സരങ്ങള്‍ ഉള്ളത് മൂലം താരങ്ങള്‍ പലരും ക്ഷീണത്തിലും പരിക്കിലും ആവാന്‍ ഇടയുണ്ട്.കഴിഞ്ഞ സീസണിൽ ടോണി തന്‍റെ കരിയര്‍ പീക്കില്‍ ആയിരുന്നു.33 മത്സരങ്ങളിൽ നിന്ന് 20 പ്രീമിയർ ലീഗ് ഗോളുകൾ നേടിയ താരം ബ്രെന്‍റ് ഫോര്‍ഡിനെ ആദ്യ പത്ത് സ്ഥാനത്ത് എത്തിക്കാന്‍ വളരെ ഏറെ പാടുപ്പെട്ടു.ഈ സീസണില്‍ ബാന്‍ മൂലം താരം ഇതുവരെ കളിച്ചിട്ടില്ല.ദി മിറര്‍ നല്കിയ റിപ്പോര്‍ട്ട് പ്രകാരം താരത്തിന് വേണ്ടി ബ്രെന്‍റ്ഫോര്‍ഡ് ഏകദേശം 60 മില്യണോളം ആവശ്യപ്പെടും.ചെല്‍സി,ടോട്ടന്‍ഹാം എന്നീ പ്രീമിയര്‍ ലീഗ് ക്ലബുകളും താരത്തിനെ സൈന്‍ ചെയ്യാന്‍ താല്‍പര്യപ്പെടുന്നതിനാല്‍ തങ്ങളുടെ ഓഫര്‍ ന്യായം ആണ് എന്നാണ് ബ്രെന്‍റ്ഫോര്‍ഡ് കരുതുന്നത്.






































