ഐഎസ്എല്‍ ; ഈസ്റ്റ് ബംഗാൾ എഫ്‌സി ജംഷഡ്പൂർ – എഫ്‌സി മല്‍സരം സമനിലയില്‍
ഈസ്റ്റ് ബംഗാൾ എഫ്‌സി ജംഷഡ്പൂർ എഫ്‌സിയുമായി കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.ഹോം സ്റ്റേഡിയത്തില്‍ സമനിലയാണ് എങ്കിലും ടീമിന്‍റെ ആദ്യ മല്‍സരത്തിലെ പ്രകടനം വളരെ മികച്ചത് ആയിരുന്നു എന്നു സ്പാനിഷ് ഹെഡ് കോച്ച് കാർലെസ് ക്വാഡ്രാറ്റ് മല്‍സരശേഷം മാധ്യമങ്ങളോട് പറഞ്ഞു.
മിഡ്ഫീല്‍ഡില്‍ സോൾ ക്രെസ്‌പോയുടെയും ബോർജ ഹെരേരയുടെയും പ്രകടനം മൂലം ബെംഗാള്‍ കളിയില്‍ ആദ്യം തന്നെ നിയന്ത്രണം ഏറ്റെടുത്തു.സൗവിക് ചക്രബർത്തി വിങ്ങ് ഏരിയകളിലേക്ക് വിദഗ്ദമായി പന്ത് എത്തിച്ച് കൊടുക്കുന്നതില്‍ വിജയം കണ്ടത്തോടെ ജാംഷഡ്പൂര്‍ എഫ്സിക്ക് പലപ്പോഴും പ്രതിരോധത്തില്‍ ഊന്നി കളിക്കേണ്ടി വന്നു.കൌണ്ടര്‍ അറ്റാക്കിങ്ങിലൂടെ ആയിരുന്നു അവര്‍ ഈസ്റ്റ് ബെംഗാളിനെതിരെ ഗോള്‍ നേടാന്‍ ശ്രമിച്ചത്.ഈസ്റ്റ് ബെംഗാള്‍ താരങ്ങളുടെ അക്രമണത്തിന് മുന്നില്‍ ധീരതയോടെ തന്‍റെ പോസ്റ്റ് കാത്ത രഹനേഷ് ടി.പി ആണ് മല്‍സരത്തിലെ താരം.മൂന്ന് നിർണായക സേവുകൾ നിശ്ചിത 90 മിനുട്ടില്‍ അദ്ദേഹം നടത്തിയിരുന്നു.






































