EPL 2022 European Football Foot Ball International Football Top News transfer news

സീരി എ യില്‍ ഇന്ന് കടുത്ത പോരാട്ടം

September 26, 2023

സീരി എ യില്‍ ഇന്ന് കടുത്ത പോരാട്ടം

സീരി എ യില്‍ ഇന്ന് മൂന്നാം സ്ഥാനത്ത് ഉള്ള ലെച്ചയെ നാലാം സ്ഥാനത്തുള്ള യുവന്‍റ്റസ് നേരിടാന്‍ ഒരുങ്ങുന്നു.വിജയിക്ക് ഇന്‍റര്‍ മിലാന് തൊട്ട് താഴെ രണ്ടാം സ്ഥാനത്തേക്ക് കയറാം എന്നതിനാല്‍ വളരെ മികച്ച ഒരു പോരാട്ടം തന്നെ ആയിരിയ്ക്കും ഇന്നു  നടക്കാന്‍ പോകുന്നത്.

Juventus' Federico Chiesa reacts on April 20, 2023

 

യുവേയുടെ കോട്ടയായ അലിയന്‍സ് സ്റ്റേഡിയത്തില്‍ വെച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.ഇന്ത്യന്‍ സമയം പന്ത്രണ്ടേ കാല്‍ മണിക്ക് ആണ് കിക്കോഫ്.ഈ കഴിഞ്ഞ വാരാന്ത്യത്തില്‍ യുവന്‍റസ് സീരി എ യില്‍ ആദ്യ തോല്‍വി നേരിട്ടിരുന്നു.ദുര്‍ബലര്‍ ആയ സസുവോളോക്കെതിരെ നാല് ഗോള്‍ വഴങ്ങിയത് അലെഗ്രിയുടെ ടീമിന് ഒരു നാണകേട് തന്നെ ആണ്.ഈ ആഴ്ച്ചയില്‍ കരുത്തര്‍ ആയ അറ്റ്ലാന്‍റക്കെതിരെ കളിക്കാന്‍ ഇറങ്ങുന്നതിനാല്‍ ഒരുപക്ഷേ അലെഗ്രി ചില സുപ്രധാന താരങ്ങള്‍ക്ക് വിശ്രമം നല്കാന്‍ സാധ്യതയുണ്ട്.കഴിഞ്ഞ മല്‍സരത്തില്‍ സസ്പെന്‍ഷനില്‍ ആയിരുന്ന ഫെഡറിക്കോ ബാഷിറോട്ടോ ടീമിലേക്ക് തിരിച്ചെത്തുന്നത് ലേച്ചേ പ്രതിരോധത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നു.

Leave a comment