ക്രിസ്റ്റൽ പാലസിനെ ഈഎഫ്എല്‍ കപ്പ് റൌണ്ട് ത്രീയില്‍ നേരിടാന്‍ ഒരുങ്ങി യുണൈറ്റഡ്
ഈഎഫ്എല്‍ റൌണ്ട് ത്രീയില്‍ ഇന്ന് ഓൾഡ് ട്രാഫോഡിലേക്ക് മറ്റൊരു പ്രീമിയര്‍ ലീഗ് ക്ലബ് ആയ ക്രിസ്റ്റൽ പാലസിനെ സ്വാഗതം ചെയ്യുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.ശനിയാഴ്ച നടന്ന ലീഗ് മല്‍സരത്തില്‍ റെഡ് ഡെവിൾസ് ബേൺലിക്കെതിരെ 1-0 ന് ജയം രേഖപ്പെടുത്തിയിരുന്നു.അവസാന ലീഗ് മല്‍സരത്തില്‍ ഫുൾഹാമുമായി ഒരു ഗോൾരഹിത സമനില നേടിയിട്ടുള്ള വരവ് ആണ് പാലസ്.
തുടര്‍ച്ചയായ തോല്‍വികള്‍ ടെന്‍ ഹാഗിന്റെ മനം മടുപ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ മ്യൂണിക്കിനെതിരെ ഏറ്റ തോല്‍വിയും യുണൈറ്റഡിനെ ഏറെ സമ്മര്‍ദ ചുഴിയിലേക്ക് തള്ളിയിട്ടു.നിലവില്‍ മൂന്നു ജയങ്ങളും മൂന്നു തോല്‍വികളും ഉള്‍പ്പടെ ലീഗില്‍ മാഞ്ചസ്റ്റര്‍ റെഡ്സ് ഒന്‍പതാം സ്ഥാനത്ത് ആണ്.ഇനിയും പല മേഘലകളിലും അവര്‍ക്ക് ഒട്ടേറെ പുരോഗതി വരാന്‍ ഉണ്ട്.അതിനിടക്ക് താരങ്ങളുടെ കൊഴിഞ്ഞുപോക്കും യുണൈറ്റഡ് മാനേജ്മെന്റിനെ ഏറെ കുഴപ്പത്തില്‍ ആഴ്ത്തുന്നു.പരിക്ക് കഴിഞ്ഞ് എത്തിയ സോഫിയാൻ അംറാബത്ത് ഇന്ന് ആദ്യ ഇലവനില്‍ ഇടം നേടും എന്നു റിപ്പോര്‍ട്ടുകളില്‍ ഉണ്ടായിരുന്നു.ഇന്ന് ടീമിലെ പ്രമുഖ താരങ്ങള്‍ക്ക് എല്ലാം ടെന്‍ ഹാഗ് വിശ്രമം നല്‍കും.






































