ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ആവശ്യപ്പെട്ട് ഈസ്റ്റ് ബംഗാൾ എഫ്സി കോച്ച്
ടീമിന്റെ പ്രകടനം മെച്ചപ്പെടുത്താനും ഹോം മല്‍സരങ്ങളില്‍ എതിര് ടീമുകളെ വിറപ്പിച്ച് നിര്‍ത്താനും ഈസ്റ്റ് ബംഗാൾ എഫ്സിക്ക് നല്ല ആരാധക പിന്തുണ വേണം എന്നും ഹെഡ് കോച്ച് കാർലെസ് ക്വഡ്രാറ്റ് വിശ്വസിക്കുന്നു.ഇന്ന് ജംഷഡ്പൂർ എഫ്സിക്കെതിരെ സ്വന്തം തട്ടകത്തിൽ വെച്ചാണ് ഈസ്റ്റ് ബംഗാളിന്റെ ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണ് ആരംഭിക്കാന്‍ പോകുന്നത്.
“ഹോം ഗ്രൗണ്ടിൽ കളിക്കുന്നത് പ്രയോചനപ്പെടുത്താനുള്ള തീരുമാനത്തില്‍ ആണ് ഞങ്ങള്‍.സീസണിന്റെ ആദ്യ പകുതിയിൽ, ഈ ടീമിന് അനേകം ഹോം ഗെയിമുകൾ ഉണ്ട്.ഇവിടെ ആരാധകരുടെ അകമഴിഞ്ഞ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യം ഉണ്ട്.എല്ലാ മല്‍സരത്തിലും ഒരു പുത്തന്‍ ഊര്‍ജം നിറക്കാന്‍ നിറഞ്ഞ് കവിഞ്ഞ സ്റ്റേഡിയത്തിന് കഴിയും.നമ്മള് നമ്മുടെ ഹോം ഒരു വലിയ കോട്ടയാക്കണം.എതിരാളികള്‍ വരാന്‍ മടിക്കുന്ന ഭയാനകമായ ഒരു കോട്ട.”മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ ക്വാഡ്രാറ്റ് പറഞ്ഞു.