നൗറേം മഹേഷ് സിംഗ് ഈസ്റ്റ് ബംഗാൾ എഫ്‌സിയുമായി കരാര്‍ വിപുലീകരണം നടത്തി
വിംഗർ നവോറെം മഹേഷ് സിംഗ് മൂന്ന് വർഷത്തെ കരാർ വിപുലീകരണത്തില്‍ ഒപ്പ് വെച്ചതായി ഐഎസ്‌എൽ ടീമായ ഈസ്റ്റ് ബംഗാൾ എഫ്‌സി പ്രഖ്യാപ്പിച്ചു.2027 മെയ് വരെ അദ്ദേഹം ബംഗാള്‍ ടീമിന് വേണ്ടി കളിക്കും.ഈസ്റ്റ് ബംഗാൾ എഫ്‌സിയുടെ 104-ാമത് സ്ഥാപക ദിനാഘോഷത്തിൽ മഹേഷിന് ഈ അടുത്ത് ‘എമർജിംഗ് ഫുട്‌ബോളർ ഓഫ് ദ ഇയർ’ അവാർഡ് ലഭിച്ചിരുന്നു.
ഈസ്റ്റ് ബംഗാൾ എഫ്‌സിയിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനത്തിന് ശേഷം അദ്ദേഹത്തിന് ഇന്ത്യൻ നാഷണൽ ടീം കോൾ ലഭിച്ചു, 2023 മാർച്ച് 22 ന് മ്യാൻമറിനെതിരെ അരങ്ങേറ്റം കുറിച്ച താരത്തിന് മാധ്യമങ്ങളില്‍ നിന്നും ആരാധകരില്‍ നിന്നും ഒട്ടേറെ പ്രശംസ ലഭിച്ചിരുന്നു.നേപ്പാളിനും ഇറാഖിനുമെതിരെ താരം ഗോളുകളും നേടിയിരുന്നു.2021ൽ ഈസ്റ്റ് ബംഗാൾ എഫ്‌സിയിൽ ചേർന്നതിന് ശേഷം 48 മത്സരങ്ങളിൽ നിന്ന് എട്ട് ഗോളുകളും ഏഴ് അസിസ്റ്റുകളും ഈ 24കാരൻ നേടിയിട്ടുണ്ട്. ISL 2022-23-ൽ മഹേഷ് തന്റെ പേരിൽ ഏഴ് അസിസ്റ്റുകൾ രജിസ്റ്റർ ചെയ്തു, ഇന്ത്യക്കാരിൽ ഏറ്റവും മികച്ച മാച്ച് ഫിഗര്‍ ആണിത്.ഐഎസ്എൽ ചരിത്രത്തിൽ ഹാട്രിക് അസിസ്റ്റുകൾ രേഖപ്പെടുത്തുന്ന ആദ്യ ഇന്ത്യക്കാരനും അദ്ദേഹം തന്നെ.