അശ്വിന്‍റെ ലോകക്കപ്പിലെ സാന്നിധ്യം യുവ താരങ്ങളെ നയിക്കുന്നതിന് വേണ്ടി എന്ന് മുൻ ഓസ്‌ട്രേലിയൻ താരം ആരോൺ ഫിഞ്ച്
ഐസിസി പുരുഷ ക്രിക്കറ്റ് ലോകകപ്പിനുള്ള ഇന്ത്യയുടെ അന്തിമ ടീമിൽ രവിചന്ദ്രൻ അശ്വിന് ഇടം നേടാനാകില്ലെന്ന് മുൻ ഓസ്‌ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ച് കരുതുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന ഏകദിന മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ കളിക്കാര്‍ക്ക് ഉപദേശം നല്കാന്‍ പോന്ന ഒരു സീനിയര്‍ താരം ആയാണ് സ്പിന്നര്‍ ഉള്ളത് എന്നും സ്റ്റാർ സ്‌പോർട്‌സിനോട് സംസാരിക്കവെ ആരോൺ ഫിഞ്ച് പറഞ്ഞു.
“ലോകക്കപ്പില്‍ പല തരത്തില്‍ ഉള്ള പിച്ചില്‍ പന്ത് എറിയേണ്ടി വരും.അത് ജൂനിയര്‍ താരങ്ങള്‍ക്ക് പലപ്പോഴും വലിയ ചലഞ്ച് ആയി തോന്നും.ഇതിന് സീനിയര്‍ താരങ്ങളുടെ സാന്നിധ്യം നല്ലത് ആണ്.ടീമിന് വേണ്ടി ബാക്ക് എന്‍റില്‍ പ്രവര്‍ത്തിക്കാന്‍ ആണ് അദ്ദേഹം വരുന്നത് എന്ന് ആണ് ഞാന്‍ കരുതുന്നത്.മികച്ച വൈവിധ്യം ഉള്ള യുവ താരങ്ങളെ പിന്തള്ളി അശ്വിന്‍ ഇന്ത്യന്‍ അവസാന 15 അങ്ക ടീമില്‍ ഇടം നേടും എന്ന് എനിക്കു തോന്നുന്നില്ല.”ആരോണ്‍ ഫിഞ്ച് മാധ്യമങ്ങളോട് പറഞ്ഞു.