ബോര്‍ഡുമായി തര്‍ക്കം ; ജേഴ്സിയില്‍ നിന്നും സ്പോണ്‍സര്‍മാരെ നീക്കം ചെയ്യാന്‍ പാക്ക് താരങ്ങള്‍
തങ്ങളുടെ ക്രിക്കറ്റ് ബോര്‍ഡുമായുള്ള പ്രശ്നം കാരണം പാക്കിസ്താന്‍ താരങ്ങള്‍ സ്പോൺസർ ലോഗോകള്‍ ജേഴ്സിയില്‍ നിന്നു നീക്കം ചെയ്യാനും ഇത് കൂടാതെ ക്രിക്കറ്റ് പ്രമോഷണൽ പ്രതിബദ്ധതകളില്‍ നിന്നും പിന്‍മാറാനും ഒരുങ്ങുന്നു.ബോര്‍ഡുമായി തങ്ങള്‍ ചര്‍ച്ച ചെയ്ത് വെച്ച കരാര്‍ തുക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് താരങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്.
കഴിഞ്ഞ നാല് മാസമായി പാകിസ്ഥാൻ ക്രിക്കറ്റ് താരങ്ങൾക്ക് പ്രതിമാസ സാലറി ലഭിച്ചിട്ടില്ല.ഇത് യുവ കളിക്കാർക്ക് വലിയ സാമ്പത്തിക വെല്ലുവിളികൾക്ക് കാരണമാകുന്നു.”ഞങ്ങൾ പാകിസ്ഥാനെ സൗജന്യമായി പ്രതിനിധീകരിക്കാൻ തയ്യാറാണ്, എന്നാൽ ബോർഡുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന സ്പോൺസർമാരുടെ ലോഗോകൾ എന്തിന് ഞങ്ങള്‍ പിന്തുണക്കണം.അതുപോലെ, പ്രൊമോഷണൽ പ്രവർത്തനങ്ങളിലും മറ്റ് പരിപാടികളിലും പങ്കെടുക്കാൻ ഞങ്ങൾ വിസമ്മതിക്കുന്നു.ഐസിസിയുടെ വാണിജ്യ പ്രമോഷനുകളിലും പ്രവർത്തനങ്ങളിലും ഏർപ്പെടാനും ഞങ്ങളില്‍ ഇല്ല”. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു പാകിസ്ഥാൻ ക്രിക്കറ്റ് ടീം കളിക്കാരൻ മാധ്യമങ്ങളോട് പറഞ്ഞു.