” ടോട്ടന്‍ഹാം അവരുടെ ചീത്തപ്പേര് മാറ്റാന്‍ ഒരുങ്ങുന്നു “
ആഴ്സണലിനെതിരെ സമനില നേടിയത്തിന് ശേഷം സ്പര്‍സ് തങ്ങളുടെ ചീത്തപ്പേര് മാറ്റാനുള്ള കഠിനമായ പ്രയത്നത്തില്‍ ആണ് എന്നു സമ്മര്‍ സൈനിങ് ആയ ജെയിംസ് മാഡിസൺ പറഞ്ഞു. 2008 മുതൽ ടോട്ടൻഹാം ഒരു ട്രോഫി പോലും നേടിയിട്ടില്ല.സാഹചര്യങ്ങള്‍ കടുക്കുമ്പോള്‍ ടീമിന്‍റേ സന്തുലിതാവസ്ഥ നഷ്ട്ടപ്പെടുന്നു എന്നത് കാലങ്ങള്‍ ഏറെയായി ടോട്ടന്‍ഹാമിനെ അലട്ടുന്ന ഒരു കാര്യം ആണ്.വിജയം ഉറപ്പുള്ള സാഹചര്യങ്ങളില്‍ പോലും ടോട്ടന്‍ഹാം ചെറിയ പിഴവുകളിലൂടെ പരാജയം ഏറ്റുവാങ്ങി കൊണ്ടിരുന്നു.
ആംഗെ പോസ്റ്റെകോഗ്ലോയെ ഹെഡ് കോച്ചായി നിയമിക്കുന്നതിന് മുമ്പ് വരെയായിരുന്നു ഇങ്ങനെ എല്ലാം സംഭവിച്ചത്.ഇപ്പോള്‍ താരങ്ങള്‍ പിച്ചില്‍ കൂടുതല്‍ ധൈര്യത്തോടെ കളിക്കാന്‍ തുടങ്ങി.ആരാധകരും നിഷ്പക്ഷരും ടോട്ടൻഹാമിനെക്കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ, അവർ പലപ്പോഴും പറയും ‘സോഫ്റ്റ്, ദുർബലം,തോറ്റംബികളുടെ ക്ലബ്- എന്നെല്ലാം.ഷെഫീൽഡ് യുണൈറ്റഡിനെതിരെ 98-ാം മിനിറ്റിലും 101-ാം മിനിറ്റിലും ഗോളുകള്‍ നേടിയാണ് ഞങ്ങള്‍ തിരിച്ചുവന്നത്.കഴിഞ്ഞ മല്‍സരത്തില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നുമായി കൈ മെയ് മറന്നു പോരാടി അവിടെയും ഞങ്ങള്‍ സ്വയം തെളിയിച്ചു.ക്ലബിന്‍റെ ചീത്തപ്പേര് മേലെ മേലെ മാറ്റുകയാണ് ഞങ്ങളുടെ ലക്ഷ്യം ” അദ്ദേഹം ടോക് സ്പോര്‍ട്ടിനോട് പറഞ്ഞു.






































