” എമ്പാപ്പെക്ക് പരിക്കൊന്നും ഇല്ല ” – ലൂയി എന്റിക്വെ
മാർസെയ്ലിക്കെതിരായ മല്‍സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് ജയം നേടി എങ്കിലും കൈലിയൻ എംബാപ്പെ പരിക്ക് പറ്റി പുറത്തായത്തില്‍ ഫ്രഞ്ച് മാധ്യമങ്ങളും ആരാധകരും ആകെ ആശങ്കയില്‍ ആണ്.30-ാം മിനിറ്റിൽ ആണ് താരത്തിനെ ലൂയി എന്റിക്വെ പിച്ചില്‍ നിന്നും കയറ്റിയത്.താരത്തിന്റെ അഭാവം പിഎസ്ജിയുടെ പ്രകടനത്തില്‍ വലിയ മാറ്റം ഒന്നു സംഭവിക്കാന്‍ ഇടയാക്കിയില്ല.
മല്‍സരശേഷം മാധ്യമങ്ങള്‍ കോച്ച് എന്റിക്വെയോട് ചോദിച്ച ആദ്യത്തെ ചോദ്യവും എംബാപ്പെയേ കുറിച്ചായിരുന്നു.അതിനു ലൂയി മറുപടി പറഞ്ഞത്, ” ഇത് വെറും വേദനയുടെ പുറത്താണ് താരം പിച്ചില്‍ നിന്നും കയറിയത്.വേദന മാറി അവിടെ ഉള്ളുക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടി ആയിരുന്നു അദ്ദേഹത്തെ മാറ്റിയത്.അദ്ദേഹത്തിന്റെ കാര്യത്തില്‍ വലിയ ആശങ്ക വേണ്ട”.ചാംപ്യന്‍സ് ലീഗ് മരണ ഗ്രൂപ്പില്‍പ്പെട്ട പിഎസ്ജിക്ക് വിങറുടെ അഭാവം വലിയ തിരിച്ചടിയായിരിക്കും.






































