EPL 2022 European Football Foot Ball International Football Top News transfer news

സീരി എയില്‍ ഇന്‍റര്‍ മിലാന്‍റെ തേരോട്ടം

September 25, 2023

സീരി എയില്‍ ഇന്‍റര്‍ മിലാന്‍റെ തേരോട്ടം

സീരി എയിലെ മികച്ച ഫോം തുടര്‍ന്നു ഇന്‍റര്‍ മിലാന്‍.ചിരവൈരികള്‍ ആയ എസി മിലാനുമായി മൂന്നു പോയിന്‍റ്  ലീഡ് നിലനിര്‍ത്തുന്ന ഇന്‍റര്‍ ആണ് ഇപ്പോള്‍ ലീഗിലെ ലീഡര്‍മാര്‍.ഇന്നലെ എംപോളിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് ആണ് ഇന്‍റര്‍ വിജയം നേടിയത്.ഇത് അവരുടെ ലീഗിലെ തുടര്‍ച്ചയായ അഞ്ചാമത്തെ വിജയം ആണ്.

Serie A: Inter stays perfect with 1-0 win at Empoli, which is still without  a point or a goal - Sportstar

ആദ്യ പകുതി ഗോള്‍ രഹിതം ആയിരുന്നു എങ്കിലും ഇന്‍റര്‍ മിലാന് മല്‍സരത്തില്‍ വ്യക്തമായ മുന്‍കൈ ഉണ്ടായിരുന്നു.51-ാം മിനിറ്റിൽ കോർണര്‍ ക്ലിയറൻസില്‍ വന്ന പിശക് ഫെഡറിക്കോ ഡിമാർക്കോ മുതല്‍ എടുത്തു.അദ്ദേഹത്തിന്റെ വോളി ഷോട്ട് തടുക്കാന്‍ എംപോളി കീപ്പര്‍ ആയ എട്രിറ്റ് ബെരിഷക്ക് കഴിഞ്ഞില്ല.അവസാന മിനിറ്റുകളിൽ എംപോളി ശക്തമായി തിരിച്ചുവരാന്‍ ശ്രമം നടത്തി എങ്കിലും പേര് കേട്ട ഇന്‍സാഗിയുടെ പ്രതിരോധം പാറ പോലെ ഉറച്ചു നിന്നപ്പോള്‍ വിലപ്പെട്ട മൂന്നു പോയിന്‍റ് മിലാന്‍റെ കീശയില്‍ ആയി.

Leave a comment