ലാലിഗയില്‍ റയലിന്‍റെ ആദ്യ തോല്‍വി
ഒടുവില്‍ മാഡ്രിഡിനും അടി തെറ്റിയിരിക്കുന്നു.ഇന്നലെ നടന്ന മാഡ്രിഡ് ഡെര്‍ബിയില്‍ അത്ലറ്റിക്കോക്കെതിരെ 3-1 നു റയല്‍ പരാജയപ്പെട്ടു.തുടര്‍ച്ചയായ അഞ്ചു ലീഗ് മല്‍സരങ്ങള്‍ ജയം നേടിയ റയല്‍ ആറാം വിജയം ലക്ഷ്യമിട്ടായിരുന്നു കളിയ്ക്കാന്‍ ഇറങ്ങിയത്. തോല്‍വിയോടെ ലീഗില്‍ ഒന്നാം സ്ഥാനത്തേക്ക് മുന്നേറാന്‍ റോയല്‍ വൈറ്റ്സിന് കഴിഞ്ഞില്ല.
മല്‍സരം തുടങ്ങി നാലാം മിനുട്ടില്‍ തന്നെ ഗോള്‍ നേടി കൊണ്ട് മൊറാട്ട അത്ലറ്റിക്കോ മാഡ്രിഡിന് ലീഡ് നേടി കൊടുത്തു.18 ആം മിനുട്ടില്‍ സോള്‍ നല്‍കിയ് ക്രോസില്‍ ഒരു മികച്ച ഹെഡറിലൂടെ ഗ്രീസ്മാന്‍ ലീഡ് ഇരട്ടിയാക്കി.35 ആം മിനുട്ടില്‍ ടോണി ക്രൂസിന്‍റെ മികച്ച ഒരു ലോങ് റേഞ്ച് ഷൂട്ടിലൂടെ ആദ്യ ഗോള്‍ റയല്‍ നേടിയപ്പോള്‍ തിരിച്ചുവരാനുള്ള നേരിയ സാധ്യത ഉണ്ടായിരുന്നു.എന്നാല്‍ മികച്ച പ്രതിരോധം കാഴ്ചവെച്ച അത്ലറ്റിക്കോ റയലിനെ രണ്ടാം ഗോള്‍ നേടാന്‍ അനുവദിച്ചില്ല.46 ആം മിനുട്ടില്‍ മറ്റൊരു സോള്‍ അസിസ്റ്റില്‍ മൊറാട്ട രണ്ടാം ഗോള്‍ നേടിയതോടെ തിരിച്ചുവരാനുള്ള എല്ലാ റയലിന്റെ സാധ്യതകളും ഇല്ലാതായി.