യൂണിയന് ബെര്‍ലിന്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി !!!!!!!
ബുണ്ടസ്ലിഗയില് ഇന്നലെ മോന്ഷേന്ഗ്ലാഡ്ബാക്കിനെ എതിരില്ലാത്ത ഒരു ഗോളിന് തകര്‍ത്ത് ആര്‍ബി ലെപ്സിഗ്.75 ആം മിനുട്ടില്‍ ടിമോ വെര്‍ണര്‍ നേടിയ ഗോള്‍ ആണ് ലെപ്സിഗിന് വിജയം സമ്മാനിച്ചത്.വിജയത്തോടെ ലെപ്സിഗ് ലീഗ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് എത്തി.ഇതുവരെ ഒരു ലീഗ് മല്‍സരത്തില്‍ പോലും ജയം നേടാന്‍ ആവാതെ പോയ മോന്ഷന്ഗ്ലാഡ്ബാക്ക് ഇന്നലെ ലെപ്സിഗിന്റെ എല്ലാ നീക്കങ്ങളും ചെറുത് നിന്നു എങ്കിലും അവസാനം അവര്‍ക്ക് അടിതെറ്റി.
ബുണ്ടസ്ലിഗയില് ഇന്നലെ നടന്ന മറ്റൊരു മല്‍സരത്തില്‍ യൂണിയന് ബെര്‍ലിനു തുടര്‍ച്ചയായ മൂന്നാം തോല്‍വി നേരിട്ടു.ആറ് പോയിന്റോടെ ലീഗില്‍ ഇപ്പോള്‍ അവര്‍ ഒന്‍പതാം സ്ഥാനത്ത് ആണ്. ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തര്‍ ആയ ഹോഫന്ഹേയീമിനെതിരെ എതിരില്ലാത്ത രണ്ടു ഗോളിന് ആണ് ബെര്‍ലിന്‍ പരാജയപ്പെട്ടത്.ആൻഡ്രെജ് ക്രാമാരിക്, മാക്സിമിലിയൻ ബെയർ എന്നിവരുടെ ഗോളില്‍ ആണ് ഹോഫന്‍ഹെയിം വിജയം ഉറപ്പാക്കിയത്.തുടര്‍ച്ചയായ നാലാം വിജയം നേടിയ ഹോഫന്‍ഹെയിം ഇപ്പോള്‍ ജര്‍മന്‍ ലീഗില്‍ നാലാം സ്ഥാനത്ത് ആണ്.






































