EPL 2022 European Football Foot Ball International Football Top News transfer news

ബയേണ്‍ മ്യൂണിക്ക് ബാക്ക് ഓണ്‍ ട്രാക്ക് !!!!!!!!!

September 24, 2023

ബയേണ്‍ മ്യൂണിക്ക് ബാക്ക് ഓണ്‍ ട്രാക്ക് !!!!!!!!!

തങ്ങളെ സംശയിച്ചവര്‍ക്കുള്ള മറുപടി നല്‍കി ബയേണ്‍ മ്യൂണിക്ക്.ഇന്നലെ നടന്ന ലീഗ് മല്‍സരറ്റില്‍ വിഎഫ്എല്‍ ബോച്ചുമിനെ എതിരില്ലാത്ത ഏഴു ഗോളിന് ആയിരുന്നു അവര്‍ തകര്‍ത്ത് എറിഞ്ഞത്.ബയേൺ മ്യൂണിക്ക് ഫോർവേഡ് ഹാരി കെയ്ൻ ബുണ്ടസ്ലിഗയിലെ തന്‍റെ ആദ്യ ഹാട്രിക്ക് നേടി.

Three things we learned as Bayern Munich dismantle VfL Bochum - Get German  Football News

അഞ്ചു മല്‍സരങ്ങളില്‍ നിന്നു താരം ഇതുവരെ ഏഴു ഗോളുകള്‍ നേടിയിട്ടുണ്ട്.വലിയ ഗോള്‍ മാര്‍ജിനില്‍ വിജയം നേടിയത് മൂലം ബയേണ്‍ ലെവര്‍കുസനെ മറികടന്ന് ലീഗില്‍ ഒന്നാം സ്ഥാനത്ത് എത്തി.എറിക് മാക്സിം ചൗപോ-മോട്ടിംഗ് ആണ് ബയെണിന്റെ  ആദ്യ ഗോള്‍ നേടിയത്.അദ്ദേഹത്തെ കൂടാതെ മത്തിജ്സ് ഡി ലൈറ്റ്,ലെറോയ് സാനെ,മാത്തിസ് ടെൽ എന്നിവരും സ്കോര്‍ബോര്‍ഡില്‍ ഇടം നേടി.കഴിഞ്ഞ അഞ്ചു ലീഗ് മല്‍സരത്തിലും ഒരു ജയം പോലും നേടാന്‍ ആവാതെ പാടുപ്പെടുന്ന ബോച്ചുമിന് ബയേണ്‍ മ്യൂണിക്കിനെതിരെ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ കഴിഞ്ഞില്ല.

Leave a comment