പ്രീമിയര്‍ ലീഗില്‍ തുടര്‍ച്ചയായി ആറാം വിജയം നേടി സിറ്റി
നോട്ടിംഗ്ഹാം ഫോറസ്റ്റിനെതിരെ 2-0ന് ഹോം ജയത്തോടെ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗിലെ തങ്ങളുടെ വിജയ കുതിപ്പ് തുടരുന്നു.ഇത് സിറ്റിയുടെ തുടര്‍ച്ചയായ ആറാം ജയം ആണ്.രണ്ടാം പകുതിയുടെ തുടക്കത്തിൽ മിഡ്ഫീൽഡർ റോഡ്രി ചുവപ്പ് കാർഡ് പുറത്തായിട്ടും സിറ്റിക്കുമേല്‍ വലിയ കാര്യം ആയൊന്നും നോട്ടിങ്ഹാം ഫോറസ്റ്റിന് ചെയ്യാന്‍ കഴിഞ്ഞില്ല.
ഏഴാം മിനിറ്റിൽ ഫിൽ ഫോഡൻ സിറ്റിക്കായി ഓപ്പണിംഗ് ഗോൾ നേടി, ഏഴ് മിനിറ്റിന് ശേഷം മാത്യൂസ് നൂനസിന്റെ ക്രോസിൽ നിന്ന് സ്‌ട്രൈക്കർ എർലിംഗ് ഹാലൻഡ് ഒരു ഹെഡറിലൂടെ രണ്ടാം ഗോളും നേടി.ആദ്യ പകുതിയില്‍ സിറ്റി ഫോറസ്ട്ടിനെതിരെ എല്ലാ മേഘലയിലും മികച്ചു നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ കളി നിയന്ത്രിക്കാന്‍ മാഞ്ചസ്റ്റര്‍ നന്നേ പാടുപ്പെട്ടു.മല്‍സരത്തിന്റെ അവസാന പത്തു മിനുട്ടില്‍ നോട്ടിങ്ഹാം ചില മുന്നേറ്റങ്ങള്‍ നടത്താന്‍ ശ്രമിച്ചു എങ്കിലും മികച്ച പ്രതിരോധം കാഴ്ചവെച്ച സിറ്റി വിലപ്പെട്ട മൂന്നു പോയിന്‍റ് നേടി എടുത്തു.






































