EPL 2022 European Football Foot Ball International Football Top News transfer news

മുൻ ബാഴ്‌സലോണ സ്പോര്‍ട്ടിങ് ഡയറക്ടര്‍ മാറ്റു അലമാനിയെ സൈന്‍ ചെയ്യാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ്

September 24, 2023

മുൻ ബാഴ്‌സലോണ സ്പോര്‍ട്ടിങ് ഡയറക്ടര്‍ മാറ്റു അലമാനിയെ സൈന്‍ ചെയ്യാന്‍ അത്‌ലറ്റിക്കോ മാഡ്രിഡ്

ബാഴ്‌സലോണ വിട്ടതിന് തൊട്ടുപിന്നാലെ, ട്രാൻസ്ഫർ വിദഗ്ധനായ മാറ്റു അലെമാനിക്ക് ആവശ്യക്കാര്‍ ഏറെ ആണ്.മൂന്നു വര്‍ഷം അദ്ദേഹം കാറ്റലൂണിയ ക്ലബില്‍ ഉണ്ടായിരുന്നു.ഇപ്പോള്‍ അദ്ദേഹം തന്‍റെ കരിയര്‍ തുടരാന്‍ പറ്റിയ സ്ഥലം നോക്കി കൊണ്ടിരിക്കുകയാണ്.റിപ്പോര്‍ട്ട് പ്രകാരം അത്‌ലറ്റിക്കോ മാഡ്രിഡ് അദ്ദേഹത്തെ സൈൻ ചെയ്യാൻ ആഗ്രഹിക്കുന്നവരിൽ ചേരുന്ന ഏറ്റവും പുതിയ ക്ലബ്ബാണ്.

Miguel Ángel Gil maneja un imperio de caballos, toros y camisetas  rojiblancas

 

പ്രീമിയർ ലീഗ് ടീമായ ആസ്റ്റൺ വില്ലയിലേക്ക് ഈ സമ്മറില്‍ അദ്ദേഹം പോയി എങ്കിലും കുറച്ച് ദിവസത്തിനകം അദ്ദേഹം ബാഴ്സയിലേക്ക് തന്നെ തിരിച്ചുവന്നു.പുതിയ സ്പോര്‍ട്ടിങ് ഡിറക്ടര്‍ ആയ ഡെക്കോയെ സഹായിക്കാന്‍ ആയിരുന്നു അദ്ദേഹം മടങ്ങി എത്തിയത്.ഇപ്പോൾ, അത്‌ലറ്റിക്കോ മാഡ്രിഡ് സിഇഒ മിഗ്വൽ ഏഞ്ചൽ ഗിൽ അലമാനിയെ സ്പാനിഷ് തലസ്ഥാനത്തേക്ക് കൊണ്ടുവരാനും ക്ലബ്ബിന്റെ കായിക  പ്രോജക്റ്റ് നയിക്കാനുമുള്ള അനുമതി നല്‍കാനുള്ള തീരുമാനത്തില്‍ ആണ്.മല്ലോർക്കയിലെ കാലം മുതൽക്കെ അലേമാനിയുടെ ദീര്‍ഗ വീക്ഷണം   ഗിലിന്‍റെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നത്രേ.പിന്നീട് അദ്ദേഹം വലന്‍സിയയില്‍ വരുത്തിയ സ്പോര്‍ട്ടിങ്  വിപ്ലവം ആണ് ബാഴ്സയിലേക്കുള്ള വാതില്‍ തുറന്ന് കൊടുത്തത്.

Leave a comment