ജർമ്മനി മാനേജരാകാനുള്ള അവസരം ജർഗൻ ക്ലോപ്പ് നിരസിച്ചു
ജൂലിയൻ നാഗെൽസ്മാനിലേക്ക് തിരിയുന്നതിന് മുമ്പ് ജർമ്മനി മാനേജരാകാനുള്ള അവസരം യുർഗൻ ക്ലോപ്പിന് ഫൂട്ബോള്‍ ബോര്‍ഡ് നല്‍കിയതായി റിപ്പോര്‍ട്ട്.എന്നാല്‍ ലിവര്‍പ്പൂള്‍ മാനേജര്‍ ആ അവസരം നിരസിക്കുകയായിരുന്നു.അടുത്തിടെ നടന്ന അന്താരാഷ്ട്ര ഇടവേളയിൽ ജർമ്മനിയെ ജപ്പാൻ 4-1ന് തോൽപ്പിച്ചതിന് ശേഷം ഹാൻസി ഫ്ലിക്കിനെ ജര്‍മനി മാനേജര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കിയിരുന്നു.
2018 നും 2022 നും ഇടയിൽ ചെയ്തതുപോലെ ഇംഗ്ലണ്ടിലെ മികച്ച ടീമായി ലിവർപൂൾ ടീമിനെ ആദ്യം മുതൽ കെട്ടിപ്പടുക്കാൻ ആണത്രേ ഇപ്പോള്‍ ക്ലോപ്പിന് ആഗ്രഹം.അതിനാല്‍ ആണ് ജര്മണിയുടെ വിളി അദ്ദേഹം നിരസിച്ചത്.ക്ലോപ്പ് തന്നെ ആണത്രേ ഇപ്പോഴും ജര്‍മനിയുടെ മാനേജര്‍ ആകാനുള്ള പ്രധാന സ്ഥാനാർത്ഥി.ജൂലിയന്‍ നാഗല്സ്മാന് ഒരു വര്‍ഷത്തെ കരാര്‍ മാത്രമേ അവര്‍ നല്‍കിയിട്ടുള്ളൂ.അദ്ദേഹത്തിന്റെ യൂറോയിലെ പ്രകടനം വിലയിരുത്തിയത്തിന് ശേഷം മാത്രമേ കരാര്‍ പുതുക്കുകയുള്ളൂ.ജൂലിയന്‍ അധികം പ്രായം ഇല്ലെങ്കിലും ജര്‍മനിയുടെ മാനേജര്‍ ആവാന്‍ പറ്റിയ ആള് ആണ് എന്നു ശുപാര്‍ശ ചെയ്തതും ക്ലോപ്പ് ആണ് എന്നും ജര്‍മന്‍ മാധ്യമങ്ങള്‍ പറയുന്നുണ്ട്.






































