‘പുതിയ അഞ്ച് വർഷത്തെ ന്യൂകാസിൽ യുണൈറ്റഡ് കരാറില്‍ ഒപ്പിടാന്‍ ബ്രൂണോ ഗ്വിമാരേസ്
മിഡ്ഫീൽഡർ ബ്രൂണോ ഗ്വിമാരേസുമായി പുതിയ അഞ്ച് വർഷത്തെ കരാര്‍ ഒപ്പിടാന്‍ ന്യൂ കാസില്‍ ധാരണയില്‍ എത്തിയിരിക്കുന്നു.2022 ജനുവരിയിൽ ഏകദേശം 40 മില്യൺ പൗണ്ടിന് ലിയോണിൽ നിന്ന് ന്യൂ കാസിലില്‍ ചേര്‍ന്ന താരം വളരെ പെട്ടെന്നു തന്നെ ടീമിന്റെ സിസ്റ്റത്തില്‍ ഒരു അവിഭാജ്യ ഫസ്റ്റ്-ടീം കളിക്കാരനായി മാറി.
ന്യൂകാസിലിനായി കഴിഞ്ഞ സീസണിൽ 32 പ്രീമിയർ ലീഗ് മത്സരങ്ങളിൽ നാല് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഗ്വിമാരേസ് സംഭാവന ചെയ്തു.ടീമിനെ ടോപ് ഫോറില്‍ എത്തിക്കാന്‍ താരത്തിന്റെ സംഭാവന വളരെ വലുത് ആയിരുന്നു.സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും ഗുയിമാരേസിനുവേണ്ടി അന്വേഷണം നടത്തിയതായി ആരോപിക്കപ്പെടുന്നു, അതേസമയം ലിവർപൂൾ 100 മില്യൺ പൗണ്ട് ഓഫര്‍ നല്‍കിയതായും റൂമര്‍ ഉണ്ട്.സ്പാനിഷ് ഭീമൻമാരായ റയൽ മാഡ്രിഡും ബാഴ്സലോണയും താരത്തിനു വേണ്ടി ന്യൂ കാസിലിന്റെ വാതിലില്‍ മുട്ടിയിട്ടുണ്ട്.അതിനാല്‍ ദീര്ഗ കാലത്തെ ഒരു കോണ്ട്രാക്റ്റ് നല്കി താരത്തിനെ തങ്ങളുടെ ഭാവി സ്പോര്‍ട്ടിങ് പ്രോജക്റ്റിലെ അംഗം ആക്കാന്‍ മാനേജര്‍ എഡി ഹോവേ തീരുമാനിക്കുകയായിരുന്നു.






































